കലക്ട്രേറ്റിലെ ചർച്ച പരാജയം. കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സമരവുമായി കർഷക സംഘടനകളും, നാട്ടുകാരും
കൂരാച്ചുണ്ട്: വന്യ ജീവി ആക്രമണത്തിൽ ഇന്നലെ കൊല്ലപ്പെട്ട പാലാട്ടിയിൽ അബ്രാഹിമിൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ വൈകുന്നു. തങ്ങളുടെ ആവശ്യത്തിൽ കുടുംബാംഗങ്ങളും, ജനപ്രതിനിധികളും, കർഷക സംഘടനാ നേതാക്കളും ഉറച്ചുനിന്നതോടെ, ഭരണ കുടവുമായുള്ള ചർച്ച പരാജയപ്പെട്ടു. അതിനെ തുടർന്ന് കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും അടക്കം നടത്താനും, പ്രതിഷേധം കടുപ്പിക്കാനുമാണ് കർഷക സംഘടനകളുടെയും, നാട്ടുകാരുടെയും തിരുമാനം.
താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനി, മലയോരത്തെ മുഴുവൻ വിശ്വാസികളോടും, മലയോര കുടിയേറ്റത്തിൻ്റെ രക്തസാക്ഷിയായ കർഷകൻ പാലാട്ടിയിൽ അബ്രാഹമിനോടുള്ള ആദരസൂചകമായി വിലാപയാത്രയിലും, ശവംസ്കാരത്തിലും എത്തിചേരാൻ ആവശ്യപെട്ടിട്ടുണ്ട് എന്ന് അറിയുന്നു
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3