കർഷക കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി
കോടഞ്ചേരി : കേരളത്തിൽ നിരന്തരം ഉണ്ടാകുന്ന വന്യമൃഗ ആ ക്രമണത്തിൽ കർഷകർ മൃഗീയമായി കൊല്ലപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത സർക്കാരിന്റെ കിരാത നടപടിക്കെതിരെ കർഷക കോൺഗ്രസ് നേതൃത്വത്തിൽ നെല്ലിപ്പൊയിൽ അങ്ങാടിയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.വന നിയമത്തിൽ കാലാനുസൃതമായ മാറ്റം വരുത്തി റവന്യൂ ഭൂമിയിൽ പ്രവേശിക്കുന്ന വന്യമൃഗത്തെ വെടി വെക്കുവാനുളള നിയമം നടപ്പാക്കണമെന്നും കർഷകർക്ക് കൃഷിഭൂമിയിൽ സംരക്ഷണം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
കർഷകകോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു അവണൂർ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് പൊതുസമ്മേളനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിൻസെന്റ് വടക്കേ മുറിയിൽ മുഖ്യപ്രഭാക്ഷണം നടത്തി.
സാബൂ മനയിൽ ബിജു ഓത്തിക്കൽ , ആഗസ്തി പല്ലാട്ട്, ആന്റണി നീർവേലി, സേവ്യർ കുന്നത്തേട്ട്, ജോസഫ് ആലവേലി, വിൽസൺ തറപ്പേൽ റോയി ഊന്നുകല്ലേൽ , രാജേഷ് കുന്നത്ത്. ഷിന്റോ കുന്നപ്പള്ളി .തോമസ് കയത്തുങ്കൽ, സേവിയർ കിഴക്കേകുന്നേൽ എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3