അഞ്ചാമത് മനോജ് മാത്യു ഏകദിന വോളി മേള ഞായറാഴ്ച
മലബാർ സ്പോർസ് അക്കാദമി പുല്ലരാംപാറയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 5- മത് മനോജ് മാത്യു മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ് 10/03/2024, ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും.
പുല്ലുരാംപാറ SJHSS സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ഏകദിന വോളി മേളയിൽ കേരള വോളിബോളിലെ പ്രമുഖ താരങ്ങൾ വിവിധ ടീമുകൾക്കായി തങ്ങളുടെ മാസ്മരിക പ്രകടനം കാഴ്ചവെക്കുന്നു. ഒന്നാം സ്ഥാനക്കാർക്ക് ട്രോഫിയും സ്റ്റെല്ലാ മേരീസ് കൂടരഞ്ഞി നൽകുന്ന 15,000 രൂപ ക്യാഷ് അവാർഡും രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും ഫോഗി മൗണ്ടൻ അഡ്വഞ്ചർ പാർക്ക് നൽകുന്ന 10,000 രൂപ ക്യാഷ് അവാർഡും സമ്മാനിക്കുന്നു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3