നെല്ലിപ്പൊയിൽ അങ്ങാടിയിൽ സി.സി.റ്റി.വി സ്ഥാപിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2023- 24 വാർഷിക പദ്ധതി ഉൾപ്പെടുത്തിക്കൊണ്ട് ക്ലീൻ കോടഞ്ചേരി ഗ്രീൻ കോടഞ്ചേരിയുടെ പദ്ധതിയുടെ ഭാഗമായി നെല്ലിപ്പൊയിൽ അങ്ങാടിയിൽ സി.സി.റ്റി.വി സ്ഥാപിച്ചു. ഓയ്സക ഇൻറർനാഷണൽ ചാപ്റ്റർ നെല്ലിപ്പൊയിലും, വ്യാപാരി വ്യവസായി ഏകോപന സമിതിയും, വിവിധ ഓട്ടോ ടാക്സി യൂണിയനുകളും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് നൽകിയ അപേക്ഷയുടെ ഭാഗമായിട്ടാണ് കോടഞ്ചേരി പഞ്ചായത്ത് ഭരണസമിതി സി.സി.റ്റി.വി അനുവദിച്ചത്.
വിൽസൺ തറപ്പേൽ സ്വാഗതം പറഞ്ഞ യോഗത്തിൽഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ചിന്ന അശോകൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.. വാർഡ് മെമ്പർമാരായ സൂസൻ വർഗീസ് ,റോസമ്മ കയത്തുങ്കൽ , ലീലാമ്മ കണ്ടത്തിൽ ,ലിസി ചാക്കോ ഓയ്സ്ക ചാപ്റ്റർ പ്രസിഡൻറ് സാബു അവണ്ണൂർ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് തോമസ് മൂലപ്പറമ്പിൽ,വിജയവാനശാല പ്രസിഡൻറ് സേവിയർ കിഴകേക്കുന്നേൽ,ക്ഷീരസംഘം പ്രസിഡൻറ് വിൻസെൻറ് വടക്കേമുറി,ഓയ്സിക സെക്രട്ടറി ജിജി കുരുവി കടയിൽ,മനോജ് കുര്യൻ താഴത്തെടത്ത് എന്നിവർ പ്രസംഗിച്ചു.