ഇന്നവേറ്റീവ് സ്കൂൾ പുരസ്കാരം കണ്ണോത്ത് സെൻറ് ആൻ്റണീസ് ഹൈസ്കൂളിന്
കോടഞ്ചേരി : 2023-24 അധ്യയന വർഷം വ്യത്യസ്തവും നൂതനവുമായ അക്കാദമിക പ്രവർത്തനങ്ങൾ നടപ്പാക്കിയ മികച്ച ഹൈ സ്കൂളിനുള്ള സമഗ്ര ശിക്ഷാ കേരളം ( എസ്. എസ്. കെ ) – കൊടുവള്ളി ബി ആർ സി തല പുരസ്കാരം കണ്ണോത്ത് സെന്റ് ആൻ്റണീസ് ഹൈ സ്കൂളിനു ലഭിച്ചു. ബി.ആർ. സി ഹാളിൽ വെച്ചു നടന്ന ചടങ്ങ്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് . കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ ഖാദർ സ്കൂൾ ഹെഡ്മാസ്റ്റർ റോഷിൻ മാത്യുവിന് പുരസ്കാരം കൈമാറി.താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സതീഷ് കുമാർ,കൊടുവള്ളി ബി.പി.സി മെഹർ അലി വി.എം എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k