മുറമ്പാത്തി ഗവ.എൽ.പി.സ്കൂളിൻ്റെ വാർഷികാഘോഷം നടത്തി
കോടഞ്ചേരി: മുറമ്പാത്തി ഗവ.എൽ.പി.സ്കൂളിൻ്റെ 63- മത് വാർഷികാഘോഷവും സർവ്വീസിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ ബെന്നി.വി.ജി ക്കുള്ള യാത്രയയപ്പും നിറക്കൂട്ട് എന്ന പേരിൽ നടത്തി.വാർഡ് മെമ്പർ ഷാജി മുട്ടത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്ക്കാരിക സമ്മേളനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഗാന രചയിതാവും എഴുത്തുകാരനുമായ കാനേഷ് പുനൂർ മുഖ്യ പ്രഭാഷണം നടത്തി.
കൊടുവള്ളി ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജോബി.ജോസഫ്, വാർഷികാഘോഷ കമ്മറ്റി രക്ഷാധികാരി എൻ.ഉണ്ണികൃഷ്ണൻ, എസ്.എം.സി.ചെയർമാൻ സുധീർ, പി.ടി.എ.പ്രസിഡണ്ട് സിദ്ദിഖ്, ന്യൂട്ടൺ ദാസ് വായനശാല സെക്രട്ടറി ലിബിൻ, സ്കൂൾ ലീഡർ അസോണ, ആക്ടിംഗ് ചെയർമാൻ ബിജു കാട്ടേക്കുടി എന്നിവർ സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ സ്വാഗതo ആശംസിച്ചു. സീനിയർ അസിസ്റ്റൻറ് സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപകന് PTA ,MPTA , SMC ,STAFF എന്നിവരും വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും സ്നേഹോപഹാരങ്ങൾ സമർപ്പിച്ചു. LS S സ്കോളർഷിപ്പിൽ വിജയിച്ചവിദ്യാർത്ഥികൾക്കുംഓരോ ക്ലാസ്സിലേയും മികച്ച വിദ്യാർത്ഥികൾക്കും, മികച്ച രക്ഷിതാക്കൾക്കും ,മികച്ച ഔട്ട് ഗോയിംഗ് വിദ്യാർത്ഥിക്കുമുള്ള ഉപഹാരങ്ങൾ നൽകി. സബ് ജില്ലാ മേളകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് “എൻ്റെ നാട് തോട്ടു മുഴി”യുടെ വക ഉപഹാരങ്ങൾ നൽകി.പഠനത്തിൽ മികച്ച കുട്ടികൾക്ക് തോണിപ്പാറ ഫാമിലിയുടെ വക കാഷ് അവാർഡും സമ്മാനിച്ചു.കുട്ടികളുടേയും രക്ഷിതാക്കളുടേയും, അധ്യാപകരുടേയും കലാവിരുന്നും വിഭവസമൃദ്ധമായ ഭക്ഷണവും വാർഷികാഘോഷ പരിപാടികൾ മിഴിവുറ്റതാക്കി.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k