പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ ഡി എഫ് കോടഞ്ചേരിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി

കോടഞ്ചേരി: പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോടഞ്ചേരിയിൽ എൽ ഡി എഫ് പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും നടത്തി.

രാജ്യത്തെ പൗരൻമാരെ പല തട്ടുകളായി തിരിക്കുന്ന പൗരത്വ ഭേദഗതി നിയമം ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന പഴയ ബ്രിട്ടീഷ് തന്ത്രമാണ് മോദി സർക്കാർ നടപ്പിലാക്കിയിരിക്കുന്നതെന്ന് എൽ ഡി എഫ് ആരോപിച്ചു. ഇതിനെതിരെ തുടർച്ചയായ പ്രക്ഷോഭങ്ങളും സമരങ്ങളും നടപ്പിലാക്കുമെന്ന് പ്രതിക്ഷേധ യോഗം ഉദ്ഘാടനം ചെയ്ത് ജോർജ്ജ് കുട്ടി വിളക്കുന്നേൽ പ്രസംഗിച്ചു.

ഷിജി ആൻ്റണി, മാത്യു ചെമ്പോട്ടിക്കൽ, പി പി ജോയി, ജയേഷ് ചാക്കോ, കെ.ജെ സിബി, പി.ജി സാബു, സണ്ണി കാരിക്കൊമ്പിൽ എന്നിവർ പ്രകടനത്തിനും പൊതുയോഗത്തിനും നേതൃത്വം നൽകി.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k

Sorry!! It's our own content. Kodancherry News©