പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള മോദി ഗവൺമെന്റ് തീരുമാനത്തിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
കോടഞ്ചേരി : പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള മോദി സർക്കാരിന്റെ നയത്തിനെതിരെ ഐക്യ ജനാധിപത്യമുന്നണി കോടഞ്ചേരി മണ്ഡലം കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗം നടത്തി. മതത്തിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിച്ച് ഇന്ത്യയിൽ മതരത്വം തകർക്കാൻ സംഘപരിവാർ ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് പ്രതിഷേധ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കാപ്പാട്ട്മല പറഞ്ഞു.
യു.ഡി.എഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ എം ബഷീർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, യു.ഡി.എഫ് കൺവീനർ ജയ്സൺ മേനാക്കുഴി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, അബൂബക്കർ മൗലവി,ജോസ് പെരുമ്പള്ളി, ജോസ് പൈക,സേവ്യർ കുന്നത്തേട്ട്, അബ്ദുൽ കഹാർ, ബാബു പട്ടരാട്ട് , ചിന്നഅശോകൻ, ലിസി ചാക്കോ, ഫ്രാൻസിസ് മുണ്ടാട്ടിൽ, ബിജു ഓത്തിക്കൽ, വാസുദേവൻ ഞാറ്റുകാലായിൽ, ലീലാമ്മ കണ്ടത്തിൽ,ബിബി തിരുമല എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k