വലിയകൊല്ലി തോട്ടുമുഴി റോഡ് ചെളിക്കുളമായി
കോടഞ്ചേരി:കാൽനടയാത്ര പോലും ദുഷ്കരമായ കോടഞ്ചേരി പഞ്ചായത്തിലെ വലിയകൊല്ലി – തോട്ടുംമുഴി റോഡ് നിർമ്മാണം. ഓമശ്ശേരിയിൽ നിന്നും കോടഞ്ചേരി പുലിക്കയം വലിയകൊല്ലി വഴി പുല്ലൂരാംപാറ പള്ളിപ്പടി ഇലന്തുകടവ് വരെയാണ് റോഡിന്റെ നിർമ്മാണം. 15 കോടി മുതൽ മുടക്കിൽ 12 കിലോമീറ്റർ സി.ആർ.ഐ. എഫ് ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണം നടത്തുന്നത്. നിർമ്മാണത്തിന്റെ ഭാഗമായി മുതുപ്ലാക്കൽ പടി ഭാഗത്ത് നിർമ്മിച്ച കലുങ്കിന്റെ നിർമ്മാണം മാസങ്ങൾ പിന്നിട്ടെങ്കിലും, കലിങ്കിൻ്റെ ഒരു ഭാഗം മാത്രമാണ് യാത്രാ യോഗ്യമാക്കിയിട്ടുള്ളൂ.
വെള്ളം കെട്ടിനിറഞ്ഞ് ചെളി നിറഞ്ഞതിനാൽ ഇരുചക്ര വാഹനങ്ങൾ മറിയുന്നത് പതിവാണ്. ഒപ്പം ചെറിയ വാഹനങ്ങളുടെ അടിഭാഗം തട്ടുന്നതും തുടർ സംഭവമാണ്.
നാലു ബസ്സുകൾ സർവീസ് നടത്തുന്ന ഈ റൂട്ടിൽ നാളെ സ്കൂൾ തുറക്കുകയാണ്. നാലോളം സ്കൂൾ ബസ്സുകളും ഈ റോഡിൽ കൂടി വിവിധ സ്കൂളുകളിലേക്ക് കുട്ടികളെ എത്തിക്കുന്നു.ക്വോറി വെയ്സ്റ്റിട്ടെങ്കിലും ഈ യാത്ര ദുരിതത്തിന് ഒരു പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD