സമൃദ്ധി 2024 – പരിസ്ഥിതി ദിനാഘോഷചടങ്ങ് സംഘടിപ്പിച്ചു
കോടഞ്ചേരി : വേളംകോട് സെൻറ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു.
പ്ലസ് വൺ ആദ്യദിനത്തിൽ അഡ്മിഷൻ എടുത്ത കുട്ടിയുടെ രക്ഷിതാവും വേളംകോട് സെന്റ് ജോർജ്ജ്സ് യുപി സ്കൂൾ അധ്യാപികയുമായ ഗിൽഡ എബ്രഹാമിന് വൃക്ഷത്തൈ നൽകിക്കൊണ്ട് പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അഡ്മിഷൻ ദിനത്തിൽ കടന്നുവന്ന എല്ലാ രക്ഷിതാക്കൾക്കും ഓരോ ഫലവൃക്ഷത്തൈകൾ നൽകിക്കൊണ്ട് നമ്മുടെ പ്രകൃതിയെ മനോഹരമാക്കി അടുത്ത തലമുറയ്ക്ക് കൈമാറേണ്ട ആവശ്യകത ബോധ്യപ്പെടുത്തി എൻ എസ് എസ് വോളണ്ടിയേഴ്സ് മാതൃകയായി.
മെയ് മാസത്തിൽ വോളണ്ടിയേഴ്സ് സ്വയം തയ്യാറാക്കിയ 500 വൃക്ഷത്തൈകൾ കോടഞ്ചേരി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിച്ച് അതിൻ്റെ വളർച്ച ഉറപ്പാക്കുകയാണ് വോളണ്ടിയേഴ്സിൻ്റെ ലക്ഷ്യം.
എൻ എസ് എസ് വോളന്റീയർ അൻവിയ ടിജി ഏവർക്കും നന്ദി അറിയിച്ചു.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ, മാനേജ്മെൻറ് പ്രതിനിധി സുധർമ SIC, എൻഎസ്എസ് വളണ്ടിയർ ലീഡേഴ്സ് ലിയ തോമസ്, ബ്രിന്റോ റോയ്, അധ്യാപകർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.