അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ തമ്പലമണ്ണ പാലത്തിലെ ടാറിങ് പൊളിഞ്ഞ് അപകടാവസ്ഥയിൽ
കോടഞ്ചേരി: അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിലെ തമ്പലമണ്ണ പാലത്തിലെ ടാറിങ് പൊട്ടി പൊളിഞ്ഞിട്ട് മാസങ്ങളായി റോഡ് ടാറിങ് നടത്തിയെങ്കിലും പാലം ടാർ ചെയ്തില്ല.ഈ പാലം 2003 മെയ് 16നാണ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയിരുന്ന എം കെ മുനീർ ഉദ്ഘാടനം ചെയ്തത്.
ഇപ്പോൾ ഈ പാലത്തിലെ ടാറിങ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പാലത്തിന്റെ ഓരോ തൂണുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്ത് ടാറിങ്ങും കോൺക്രീറ്റും ഇളകിയ നിലയിൽ പാലത്തിന് നിർമ്മാണത്തിന്റെ ഫലമായി തൂണുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്ഥലത്ത് അലുമിനിയം ഷീറ്റ് തെളിഞ്ഞു കാണാം. നിരവധി മൾട്ടി ആക്സിൽ വാഹനങ്ങളും, സ്വകാര്യ ബസ്സുകളും, ടൂറിസ്റ്റ് ബസ്റ്റുകളും, ചരക്ക് ലോറികളും കടന്നുപോകുന്ന ഈ പാലം എത്രയും പെട്ടെന്ന് ടാറിങ് നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കനത്ത മഴയിൽ വെള്ളം മൂടി കിടക്കുന്ന അവസ്ഥയിൽ നിരവധി ഇരുചക്ര വാഹനങ്ങളാണ് പാലത്തിന്റെ ഓരോ ഭാഗത്തെ കുഴിയിൽ വീഴുന്നത്. കോടഞ്ചേരിയിൽ നിന്നുള്ള നിരവധി നേഴ്സുമാരും, പൊതുജനങ്ങളും തിരുവമ്പാടിയിലേക്കും കോഴിക്കോട്ടേക്കും, കെ എം സി റ്റി ഹോസ്പിറ്റലേക്കും ആശ്രയിക്കുന്ന പാതയിലാണ് ഈ പാലം. നിരവധി അന്തർ സംസ്ഥാന വാഹനങ്ങളും, ടൂറിസ്റ്റ് വാഹനങ്ങളും കടന്നു പോകുന്ന വഴിയാണിത്.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD