ചിപ്പിലിത്തോട് ഭാഗത്ത് കാട്ടാന കൃഷി നശിപ്പിച്ചു
കോടഞ്ചേരി: ചിപ്പിലിത്തോട് ആദിവാസി കോളനിക്ക് സമീപം കാട്ടാനാകൂട്ടം ഇറങ്ങി വൻ കൃഷി നാശം വരുത്തി കഴിഞ്ഞ ദിവസം രാത്രി എട്ടരമണിയോടെ ആണ് എട്ടോളം വരുന്ന ആനക്കൂട്ടം പറയരുതൊടിയിൽ ഷേർളി,നബീസ പണിയൻകുഴിയിൽ, ബിജു കണ്ഠനാട്ടിൽ,എന്നിവരുടെ തെങ്ങ്,കൊക്കോ,വാഴ,കയ്യാല എന്നിവ നശിപ്പിച്ചത്.
ആനക്കൂട്ടം പോയ വഴിക്ക് വീടിന് താഴെ നിർത്തിയിട്ടിരുന്ന പൂവ്വത്തിനാൽ സനീഷിൻ്റെ ബൈക്ക് തട്ടി താഴെ ഇട്ട് നാശം വരുത്തുകയും ചെയ്തു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ടുമല,ജില്ലാ സെക്രട്ടറി ബാബു പട്ടരാട്ട്,കോൺഗ്രസ് മണ്ഡലം സ്ക്രട്ടറി സി. എം ജോസഫ് എന്നിവർ വനം വകുപ്പുമായി ബന്ധപ്പെടുകയും സ്വത്തര നടപടി ആവശ്യപ്പെടുകയും ചെയ്തു.ജനം ഭീതിയിൽ ആണെന്നും ,ജനങ്ങൾക്കും കാർഷിക വിളകൾക്ക് സ്വത്തര സംരക്ഷണം നൽകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് കർഷക കോൺഗ്രസ് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു.
https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD