KCEU ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (CITU) സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം”സഹകരണ സ്ഥാപനങ്ങൾനാടിൻ്റെ നന്മയ്ക്ക് കരുത്തേകാൻ ഒരുമിക്കാം എന്ന മുദ്രാവാക്യമുയർത്തി KCEU താമരശ്ശേരിയിൽ ജനകീയ ക്യാമ്പയിൻസംഘടിപ്പിച്ചു. കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നത് ഇതിനെ ചെറുക്കുന്നതിനുവേണ്ടി സഹകരണ മേഖലയെ സ്നേഹിക്കുന്ന മുഴുവനാളുകളേയും അണിനിരത്തി മേഖലയിൽ തൊഴിലെടുക്കുന്നവരുടെ സംഘടന എന്ന നിലയിലാണ് ഈ ക്യാമ്പയിൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നത്. പരിപാടി കേരള കോ-ഓപ്പറേറ്റീവവ് എംപ്ലോയിസ് യൂണിയൻ (CITU) സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാനും സി ഐ ടി യു താമരശ്ശേരി ഏരിയാ സെക്രട്ടറിയുമായ ടി.സി. വാസു അധ്യക്ഷത വഹിച്ചു. താമരശ്ശേരി സർവ്വീസ് സഹകരണബാങ്ക് പ്രസിഡണ്ട് കെ.പി രാധാകൃഷ്ണൻ, വൈസ് പ്രസിഡണ്ട് ഉല്ലാസ് കുമാർ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ എം.വി.യുവേഷ്, കോഴിക്കോട് ജില്ലാ ജില്ലാ എസ് സി ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡണ്ട് കെ.പി. ഹരിദാസൻ , താമരശ്ശേരി പഞ്ചായത്ത് പട്ടികജാതി സൊസൈറ്റി പ്രസിഡണ്ട് കെ വേലായുധൻ, സി.ഐ.ടി.യു. ഏരിയ പ്രസിഡണ്ട് എൻ. കെ. സുരേഷ്, ട്രഷറർ ബി.ആർ. ബെന്നി, കെ.സി. ഇ. യു ഏരിയ സെക്രട്ടറി കെ.വിജയകുമാർ, പ്രസിഡണ്ട് വന്ദീപ് രാജു, ട്രഷറർ അജിത.കെ. വി, ടി.കെ.അരവിന്ദാക്ഷൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. താമരശ്ശേരി യൂണിറ്റ് സിക്രട്ടറി മുഹമ്മദ് ഷബീർ പി സ്വാഗതവും പ്രസിഡണ്ട് വി.ലിജു നന്ദിയും പറഞ്ഞു.

Sorry!! It's our own content. Kodancherry News©