ബ്രിട്ടനിൽ ഇന്നു തിരഞ്ഞെടുപ്പ്; ഫലം നാളെ
ബ്രിട്ടനിൽ തിരഞ്ഞെടുപ്പു ഫലം നാളെ വരാനിരിക്കെ, 14 വർഷം ഭരണത്തിലിരുന്ന കൺസർവേറ്റീവ് പാർട്ടി ഈ തിരഞ്ഞെടുപ്പിൽ തകർന്നടിയുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകളിലെ പ്രവചനം. നിറമില്ലാത്ത പ്രചാരണമാണ് പ്രതിപക്ഷമായ ലേബർ പാർട്ടി നടത്തിയതെങ്കിലും മികച്ച ഭൂരിപക്ഷത്തോടെ അവർ അധികാരത്തിൽ വരുമെന്നും ലേബർ നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകുമെന്നും ഉറപ്പിക്കുന്നതാണു പ്രവചനങ്ങൾ. 5 വർഷമാണു യുകെ പാർലമെന്റ് കാലാവധി. 650 മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പു നടന്നത്. കേവല ഭൂരിപക്ഷത്തിന് ഒരു പാർട്ടിക്ക് 326 സീറ്റ് വേണം. കൺസർവേറ്റീവ് പാർട്ടി മികച്ച വിജയം നേടിയ കഴിഞ്ഞ (2019) തിരഞ്ഞെടുപ്പിൽ 67.3 % ആയിരുന്നു പോളിങ്.
ഇത്തവണ കൺസർവേറ്റീവ് പാർട്ടിയെ നയിക്കുന്നത് ഋഷി സുനകാണ്. ഡിസംബർ വരെ കാലാവധി ഉണ്ടായിരുന്നിട്ടും മേയ് അവസാനം പ്രധാനമന്ത്രി ഋഷി സുനക് നേരത്തേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. ബ്രിട്ടന്റെ സാമ്പത്തികരംഗം ഇനിയും മോശമാകാനാണു സാധ്യത എന്നു കണ്ടാണു നേരത്തേ വോട്ടെടുപ്പു പ്രഖ്യാപിച്ചതെന്നു ചിലർ കരുതുന്നു. ഇംഗ്ലിഷ് ചാനൽ വഴി അനുദിനം വർധിക്കുന്ന അനധികൃത കുടിയേറ്റമാണു മറ്റൊരു മുഖ്യപ്രശ്നം. അഭയാർഥികളെ റുവാണ്ടയിലേക്കു നാടുകടത്താനുള്ള സുനകിന്റെ പദ്ധതി വിവാദമായിരുന്നു.
1997 ല്‍ ടോണി ബ്ലെയറിന്റെ നേതൃത്വത്തില്‍ നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍, വരുന്ന വ്യാഴാഴ്ച നടക്കുന്ന ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിക്കും എന്നു തന്നെയാണ് പുതിയ മെഗാ പോളും സൂചിപ്പിക്കുന്നത്. പ്രചാരണത്തിന്റെ അവസാന 48 മണിക്കൂറുകളില്‍ നടത്തിയ അന്തിമ എം ആര്‍ പി പഠനത്തിനൊടുവില്‍ സര്‍വേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ലേബര്‍ പാര്‍ട്ടിക്ക് 484 സീറ്റുകള്‍ ലഭിക്കും എന്നാണ്. 30,000 ല്‍ അധികം പേര്‍ പങ്കെടുത്ത സര്‍വ്വേ പ്രകാരം ജനപ്രതിനിധി സഭയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 64 സീറ്റുകളില്‍ ഒതുങ്ങും.
അതേസമയം ലിബറല്‍ ഡെമോക്രാറ്റുകള്‍ 61 സീറ്റില്‍ ജയിക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ നേരിയ വ്യത്യാസത്തിനായിരിക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഔദ്യോഗിക പ്രതിപക്ഷമാവുക. നൈജല്‍ ഫരാജെയുടെ റിഫോം യു കെ പാര്‍ട്ടി ഏഴ് സീറ്റുകള്‍ ജയിക്കുമെന്നും സര്‍വേഷന്‍ പഠനത്തില്‍ പറയുന്നു. അതേസമയം എസ് എന്‍ പി യുടെ അംഗസംഖ്യ 10 ആയി ചുരുങ്ങും.എന്നാല്‍, മറ്റു ചില സര്‍വ്വേകളില്‍ പറയുന്നത് ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മറിന് വന്‍ ഭൂരിപക്ഷം നല്‍കുന്നതിരെയുള്ള ഋഷി സുനകിന്റെ മുന്നറിയിപ്പ് വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നാണ്. തെരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ ലേബര്‍ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കുന്നതിനെതിരെയുള്ള പ്രധാനമന്ത്രിയുടെ മുന്നറിയിപ്പും ശക്തമാവുകയാണ്. 1997 ല്‍ ടോണി ബ്ലെയറിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി 418 സീറ്റുകള്‍ നേടിയിരുന്നു. അന്ന് സര്‍വ്വേകളില്‍ അവര്‍ ടോറികളേക്കാള്‍ 13 പോയിന്റുകള്‍ക്കായിരുന്നു മുന്നിട്ട് നിന്നിരുന്നത്
അതുകൊണ്ടു തന്നെ, ഇപ്പോഴത്തെ സര്‍വ്വേഫലവുമായി താരതമ്യം ചെയ്യുമ്പോള്‍, ലേബര്‍ പാര്‍ട്ടി 1997 ലേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ 99 ശതമാനത്തിലധികം സാധ്യതയുണ്ട് എന്നാണ് സര്‍വേഷന്‍ പഠനം വെളിപ്പെടുത്തുന്നത്. അതുപോലെ 1931 ല്‍ സ്റ്റാന്‍ലി ബാള്‍ഡ്വിന്റെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയ 470 സീറ്റുകളേക്കാള്‍ കൂടുതല്‍ സീറ്റ് ലേബര്‍ പാര്‍ട്ടി നേടാന്‍ 78 ശതമാനം സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.