Oplus_0

സ്കൂളിലേക്ക് വോളിബോൾ കോർട്ട് നെറ്റ് നിർമ്മിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി

കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ 2023-24 അധ്യയനവർഷത്തിൽ പ്ലസ് ടു സയൻസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ അലീന വി റ്റി സ്വയം നിർമ്മിച്ച വോളിബോൾ കോർട്ട് നെറ്റുകൾ സ്കൂളിലേക്ക് നൽകി മാതൃകയായി.

താമരശ്ശേരി സബ് ജില്ലാ വർക്ക് എക്സ്പീരിയൻസിൽ വോളിബോൾ നെറ്റ് നിർമ്മാണത്തിൽ വിദ്യാർത്ഥിനി ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു.വിദ്യാർത്ഥിനിയുടെ മാതൃകാപരമായ പ്രവർത്തനത്തെവിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും, മാനേജ്മെന്റും അഭിനന്ദനങ്ങൾ അറിയിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©