നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം നടത്തി. കോടഞ്ചേരിയിലെയും, പരിസര പ്രദേശങ്ങളിലെയും സ്വാതന്ത്ര്യദിനാഘോഷ വാർത്തകൾ ഒരിടത്ത് വായിക്കാം…

തുടർന്ന് താഴേക്ക് വായിക്കുക….

കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

എഴുപത്തി ഏഴാമത് സ്വാതന്ത്ര്യദിനാഘോഷം വർണ്ണാഭമായി സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടത്തി. റവ. ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ കോടഞ്ചേരി പോലീസ് സ്റ്റേഷൻ ഐ പി പ്രവീൺകുമാർ പരേഡ് സല്യൂട്ട് സ്വീകരിച്ച് അഭിവാദ്യങ്ങൾ നൽകി. സ്കൂൾ മാനേജർ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രധാനധ്യാപകൻ വിജോയ് തോമസ് അധ്യക്ഷനായ ചടങ്ങിൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ് ,പി ടി എ പ്രസിഡൻറ് മാത്യു ചെമ്പോട്ടിക്കൽ എസ്പിസി സിപിഒ ബർണാഡ് ജോസ് , സിസ്റ്റർ സാലി എന്നിവർ സംസാരിച്ചു. ഇൻസ്ട്രക്ടർമാരായ സുനിൽകുമാർ ,ജിനേഷ് കുര്യൻ സിപിഒ അനില അഗസ്റ്റിൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

*K̊ ✿dancherrꪗ Ǹe̤ws®*

*** ***** *** ***** ***

വേളംകോട് സെൻ്റ് ജോർജ്ജ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ NSS യൂണിൻ്റെ നേതൃത്വത്തിൽ 77-മത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക പരിപാടികളുടെ സമാപനത്തിന്റെ ഭാഗമായി ദേശീയതലത്തിൽ എൻഎസ്എസ് നിർദ്ദേശിച്ച പരിപാടിയായ *മേരി മിട്ടി മേര ദേശ്* – ഓരോ പഞ്ചായത്തിലും ഒരു വിദ്യാലയം തെരഞ്ഞെടുത്ത് 75 വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിപാലിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവ്വഹിച്ചു.

സ്ക്കൂൾ പിടിഎ പ്രസിഡണ്ട് ഷിജി ആൻറണി, വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ എന്നിവരും വൃക്ഷത്തൈകൾ നട്ടു കൊണ്ട് വിദ്യാർത്ഥികൾക്ക് പ്രചോദനമായി.  എൻ എസ് എസ് വോളണ്ടിയേഴ്സ് അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ ചേർത്തിണക്കിയ നൃത്തശിൽപ്പം വേറിട്ടതും ഹൃദ്യവുമായ അനുഭവമായി.പ്ലസ് ടു സയൻസ് വിദ്യാർഥിനി അലെന അനിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

എൻഎസ്എസ് വളണ്ടിയർ ലീഡേഴ്സ് ഫേബ മത്തായി, ഗൗതം പി രാജു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ, സി. സുധർമ എസ്ഐ സി, റാണി ആൻ ജോൺസൺ, ജിൻസ് ജോസ്, പ്രിൻസിപ്പൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

*K̊ ✿dancherry Ǹe̤ws®*

*** ***** *** ***** ***

കോടഞ്ചേരി സെന്റ്.ജോസഫ്സ് എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

കോടഞ്ചേരി : സെന്റ്.ജോസഫ്സ് എൽ പി സ്കൂളിൽ 77-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജീമോൾ കെ തെരുവൻകുന്നേൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്  അലക്സ് തോമസ് ചെമ്പകശേരി ദേശീയ പതാക ഉയർത്തി സന്ദേശം നൽകി. സ്കൂൾ മാനേജർ റവ.ഫാദർ കുര്യാക്കോസ് ഐക്കുള്ളമ്പിൽ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും അതിൽ കുട്ടികൾക്കുള്ള പങ്കിനെക്കുറിച്ചും സംസാരിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് വാർഡ് മെമ്പർ ശ്രീ വാസുദേവൻ ഞാറ്റുകാലായിൽ , പി ടി എ പ്രസിഡന്റ് സിബി തൂങ്കുഴി , സ്കൂൾ ലീഡർ ആദികേശവ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ മനോഹരമായ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ചടങ്ങിൽ അധ്യാപക പ്രതിനിധി ഷിജോ ജോൺ നന്ദി അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ മാസ്സ്ഡ്രിൽ ഉണ്ടായിരുന്നു. എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു.

*K̊ ✿dancherrꪗ Ǹe̤ws®*

*** ***** *** ***** ***

കെ എച്ച് ക്ലബ്ബിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി.

കോടഞ്ചേരി: കോടഞ്ചേരി കെ എച്ച് ക്ലബ്ബിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി, ക്ലബ്‌ പ്രസിഡന്റ്‌ സി ജെ ടെന്നിസൺ പതാക ഉയർത്തി കാരശേരി ബാങ്ക് ചെയർമാൻ എൻ. കെ അബ്ദുറഹ്മാൻ മുഖ്യതിഥി ആയിരുന്നു, സെക്രട്ടറി ഷൈസു ജോൺ, റോയി തോമസ്, ബെന്നി അധികാരത്തിൽ , സണ്ണി അറക്കൽ എന്നിവർ നേതൃത്വം നൽകി.

*K̊ ✿dancherrꪗ Ǹe̤ws®*

*** ***** *** ***** ***

ഒരപ്പുങ്കൽ അംഗനവാടിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ഒരപ്പുങ്കൽ അംഗനവാടിയിൽ77 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.വാർഡ് മെമ്പർ ലിസി ചാക്കോ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.ജോസഫ് കുമ്മിണിയിൽ മുഖ്യപ്രഭാഷണം നടത്തി.ജോജോ ജെയിംസ്,രാമൻകുട്ടി നെരാടി മലയിൽ,ഷീന മാളിയേക്കൽ,മോളി കെ.വി,സൗമ്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു കുട്ടികളുടെ കലാപരിപാടികളോട് കൂടി മധുരപലഹാരം വിതരണം ചെയ്തു പരിപാടി സമാപിച്ചു

*K̊ ✿dancherrꪗ Ǹe̤ws®*

*** ***** *** ***** *** 

മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.

മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ, നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഹെഡ്മാസ്റ്റർ രാജു കെ എം സ്വാഗതം ആശംസിക്കുകയും, പി ടി എ പ്രസിഡന്റ് മാർട്ടിൻ കാവുങ്കൽ അധ്യക്ഷ വഹിച്ച് സംസാരിക്കുകയും ചെയ്തു.

സ്കൂൾ മാനേജറായ ഫാ കുര്യൻ താന്നിക്കൽ, സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടിയും, ഫാൻ ഡ്രില്ലും മാസ് ഡ്രില്ലും കൗതുകമായി മാറി. യു എസ് എസ് വിജയിയായ നവ്യ റോയിയെ അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിച്ചു. സ്കൂൾ ലീഡർ എഡ്വിൻ ഷിജുവും സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി, സ്കൂളിലെ JRC കുട്ടികൾ, അധ്യാപികയായ ഷിബിൽ ജോസിന്റെ നേതൃത്വത്തിൽ അങ്ങാടിയിലെ കടയിലും മറ്റ് പരിസര പ്രദേശങ്ങളിലും സ്കൂളിലും പോസ്റ്ററുകൾ പതിപ്പിച്ച് ബോധവത്കരണം നടത്തി. ചടങ്ങിന് സ്‌റ്റാഫ് സെക്രട്ടറി ജോബിൻ ജോർജ് നന്ദി പ്രകാശിപ്പിച്ചു.

*K̊ ✿dancherrꪗ Ǹe̤ws®

**** ***** *** ***** *** 

മുക്കം എബിസി ട്രെയിനിങ് കോളേജിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി               

മുക്കം എബിസി ട്രെയിനിങ് കോളേജിൽ സ്വന്തന്ത്ര ദിന ആഘോഷം വിപുലമായി നടത്തി.

എബിസി മുക്കം കോളേജിലെ വിദ്യാർത്ഥികളും ടീച്ചേഴ്സ് കൂടി വിപുലമായ രീതിയിൽ സ്വതന്ത്ര ദിനാഘോഷം നടത്തി . മുക്കം കോളേജ് ഇൻചാർജ് ഇസ്മത്ത് അദ്ധ്യപികമാരായ സഫാന ദിൽഷാന എന്നിവർ പരിപാടിക് നേതൃത്വം കൊടുത്തു..

*K̊ ✿dancherrꪗ Ǹe̤ws®*

*** ***** *** ***** ***

ശ്രേയസ് കോഴിക്കോട് മേഖല സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ശ്രേയസ് കോഴിക്കോട് മേഖല ഇങ്ങാപ്പുഴയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജുമുന്നിസ ഉദ്ഘാടനം ചെയ്തു മേഖലാ ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ചു പ്രോഗ്രാം ഓഫീസർ ലിസി റെജി സ്വാഗതം ആശംസിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ മുഖ്യ സന്ദേശം നൽകി കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി സ്വാതന്ത്ര്യദിന സന്ദേശം നൽകി ജില്ലാ മെമ്പർ അംബിക മംഗലത്ത് ആശംസ അർപ്പിച്ചു വിമുക്തഭടനായ സണ്ണി തുഷാരഗിരിയെ ആദരിച്ചു ഫാ. സിജോ പന്തപ്പിള്ളി പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ടിനെ പൊന്നാട് അണിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട 10 കുടുംബങ്ങൾക്കായുള്ള ക്യാൻസർ ഫണ്ട് വിതരണത്തിന്റെ ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു ഫാ. മാർട്ടിൻ വിലങ്ങുപാറ സ്വാതന്ത്ര്യദിന റാലി ഉദ്ഘാടനം ചെയ്തു സി ഓ ജോസ് കുറൂർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലി ശ്രേയസ് കോഡിനേറ്റർ ജിലി പ്രിൻസ് പുത്തൻകണ്ടം,അനു മേരി ജോർജ് എന്നിവർ ആശംസ അർപ്പിച്ചു സി ഓ ഗ്രേസികുട്ടി വർഗീസ് ഏവർക്കും നന്ദി അർപ്പിച്ചു.

*K̊ ✿dancherrꪗ Ǹe̤ws®*

*** ***** *** ***** ***

മുറമ്പാത്തി ഗവ.എൽ.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി:

മുറമ്പാത്തി ഗവ.എൽ.പി.സ്കൂളിൽ 77-ാമത് സ്വാതന്ത്ര്യ ദിന പരിപാടികൾ വിപുലമായി ആഘോഷിച്ചു.വാർഡ് മെമ്പർ ഷാജി മുട്ടത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.പ്രധാനാധ്യാപകൻ ബെന്നി.വി.ജി ദേശീയപതാക ഉയർത്തി. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് സിദ്ദിഖ് കാഞ്ഞിരാടൻ, വൈസ് പ്രസിഡണ്ട് പ്രവിത, അധ്യാപകരായ ബിന്ദു, അബ്ദുറഹിമാൻ, സ്കൂൾ ലീഡർ അസോണ എന്നിവർ സംസാരിച്ചു. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തത് ചടങ്ങിന് മോടി കൂട്ടി. കുട്ടികളുടെ കലാപരിപാടികളും ഒപ്പം വർണ്ണ മനോഹരമായ മാസ്സ്ഡ്രില്ലും ചടങ്ങിന് മിഴിവേകി. മധുരവിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.

*K̊ ✿dancherrꪗ Ǹe̤ws®*

*** ***** *** ***** ***

കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വർണ്ണശബളമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വേറിട്ട പരിപാടികളോടെ 77-ാം സ്വാതന്ത്യദിനം ആഘോഷിച്ചു. സ്കൂൾ മാനേജർ റവ.ഫാ. അഗസ്റ്റിൻ ആലുങ്കൽ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ റോഷിൻ മാത്യു സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.റ്റി.എ പ്രസിഡൻ്റ് അഭിലാഷ് ജേക്കബ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്വാതന്ത്ര്യ സമരസേനാനികളുടെ ദൃശ്യാവിഷ്ക്കാരം, സ്കൗട്ട് ,ഗൈഡ്, ജെ ആർ സി വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യദിന പരേഡ്, വിദ്യാർത്ഥികൾ അണിനിരന്ന മാസ്ഡ്രിൽ, മതേതരത്വം വിളിച്ചോതുന്ന സ്കിറ്റ്, സ്കൂൾ ഗായക സംഘത്തിൻ്റെ ദേശഭക്തിഗാനം, നാനാത്വത്തിൽ ഏകത്വം വിളിച്ചോതുന്ന നൃത്തശില്പം, ദേശ സ്നേഹം വിളിച്ചോതുന്ന പ്രസംഗങ്ങൾ തുടങ്ങിയവ പരിപാടികൾക്ക് മാറ്റുകൂട്ടി. പി.റ്റി.എ യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ രുചികരമായ പായസം വിദ്യാർത്ഥികൾക്കും കണ്ണോത്ത് ടൗണിലെ മുഴുവൻ ആളുകൾക്കും വിതരണം ചെയ്തു.

*K̊ ✿dancherrꪗ Ǹe̤ws®*

*** ***** *** ***** ***

മര്‍കസ് നോളജ് സിറ്റിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

നോളജ് സിറ്റി: വൈവിധ്യമാണ് ഇന്ത്യയുടെ നിര്‍വചനമെന്നും ഇന്ത്യ എന്താണെന്നും ആരുടേതാണെന്നുമുള്ളതിന്റെ ഉത്തരമാണ് സ്വാതന്ത്ര്യ സമരമെന്നും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി. മര്‍കസ് നോളജ് സിറ്റിയില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തില്‍ സന്ദേശപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ പൗരബോധം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഡോ. അബ്ദുസ്സലാം മുഹമ്മദ്, ഇഹ്‌സാന്‍ അലി മുംബൈ സംസാരിച്ചു.

അഡ്വ. തന്‍വീര്‍ ഉമര്‍, ഹാജി അബ്ദുര്‍റഹ്‌മാന്‍ ബനിയാസ് സ്‌പൈക്ക്, ഡോ. യു കെ ശരീഫ്, ഡോ. അബ്ദുര്‍റഹ്‌മാന്‍ ചാലില്‍, ഡോ. അമീര്‍ ഹസന്‍ ഓസ്‌ട്രേലിയ, നരേന്ദ്ര തോട്ട ഹൈദരാബാദ്, ഡോ. പി ശംസുദ്ദീന്‍, അഡ്വ. സമദ് പുലിക്കാട്, ഡോ. ശാഹുല്‍ ഹമീദ്, ഡോ. ഇ എം അബ്ദുര്‍റഊഫ്, ഡോ. ഒ കെ എം അബ്ദുര്‍റഹ്‌മാന്‍, സാജിദ് ദുബൈ തുടങ്ങിയവര്‍ പങ്കെടുത്തു. പതാക ഉയര്‍ത്തല്‍, ദേശഭക്തിഗാനം, പരേഡ്, മധുര വിതരണം തുടങ്ങിയവ നടന്നു.

*K̊ ✿dancherrꪗ Ǹe̤ws®*

*** ***** *** ***** ***

കോടഞ്ചേരി ഗ്രാമ പഞ്ചായത്തും നെല്ലിപ്പൊയിൽ വിജയവായനശാലയും സംയുക്തമായി മേരി മിട്ടി മേരാ ദേശ് പരിപാടി സംഘടിപ്പിച്ചു

നെല്ലിപ്പൊയിൽ : മേരി മിട്ടി മേരാ ദേശ് പരിപാടി സംഘടിപ്പിച്ചു സ്വാതന്ത്രത്തിന്റെ 77 മത് വാർഷികത്തോട് അനുബന്ധിച്ച് കോടഞ്ചേരി ഗ്രാമ പഞ്ചായത്തും നെല്ലിപ്പൊയിൽ വിജയവായനശാലയും സംയുക്തമായി നെല്ലിപ്പൊയിൽ സെന്റ്.ജോൺസ് ഹൈസ്കൂളിൽ മേരി മിട്ടി മേരാ ദേശ് പരിപാടി സംഘടിപ്പിച്ചു യോഗത്തിൽ സെന്റ് ജോൺസ് ഹൈസ്കൂൾ H M ബിനു ജോസ് സ്വാഗതം പറഞ്ഞു. P T A പ്രസിഡന്റ് വിൽസൺ തറപ്പേൽ അധ്യക്ഷത വഹിച്ചു കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു ജില്ല പഞ്ചായത്ത് മെബർ ബോസ് ജോസ് മുഖ്യ പ്രഭാഷണം നടത്തി കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ , മെമ്പർമാർ ആയ ജോസ് പെരുമ്പളി , ജെമില അസ്സിസ്, വാർഡ് മെമ്പർ . സൂസൻ വർഗ്ഗീസ് , വിജയവായനശാല പ്രസിഡന്റ്. സേവ്യർ കിഴക്കേകുനേൽ, ദേശീയ ഗ്രാമാണ തൊഴിൽ ഉറപ്പ് AE നിർമ്മല സൈറസ് അധ്യാപകർ ആയ ബിജു ,വിൻസന്റ്, ഷിജി, ബിന, ജിസ്ന, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതർ അയിരുന്നു.

*K̊ ✿dancherrꪗ Ǹe̤ws®*

*** ***** *** ***** ***

കോടഞ്ചേരി വ്യാപാര ഭവനിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷം നടത്തി

കോടഞ്ചേരി: കോടഞ്ചേരി വ്യാപാര ഭവനിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി യൂണിറ്റ് പ്രസിഡന്റ് റോബർട്ട് അറക്കൽ പതാക ഉയർത്തി. സി. ജെ ടെന്നിസൺ, ഷൈസു അല്ലക്കുഴ, ഷെല്ലി പേണ്ടാനത്ത് എന്നിവർ സന്നിഹിതർ ആയിരുന്നു.

*K̊ ✿dancherrꪗ Ǹe̤ws®*

*** ***** *** ***** ***

കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷം നടത്തി

കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷം നടത്തി. പ്രിൻസിപ്പാൾ സിസ്റ്റർ ഹെലൻ എഫ് സി സി സ്വാഗതം പറഞ്ഞ ചടങ്ങിൽ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന അസിസ്റ്റന്റ് വികാരി ഫാ.ആൽവിൻ വിലങ്ങുപാറ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രതിനിധി ബിപിൻ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി.

*K̊ ✿dancherrꪗ Ǹe̤ws®*

*** ***** *** ***** ***

സ്വാതന്ത്ര്യ ദിനാഘോഷവും വിമുക്ത ഭടന്മാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

തിരുവമ്പാടി :ആനക്കാംപോയിൽ,മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സമൂചിതമായി കൊണ്ടാടി.കുട്ടികളിൽ ദേശീയ ബോധം വളർത്തുന്നതിനായി ജന്മനാടിനുവേണ്ടി സേവനമനുഷ്ഠിച്ച വിമുക്ത ഭടന്മാരെ ആദരിച്ചു.സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സ്വർണലത വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു.

വിമുക്തഭടൻമാരായ ജോസ് കൊച്ചുവേലിക്കകത്ത് ദേശീയ പതാക ഉയർത്തുകയും, തോമസ് വയലാ മണ്ണിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.

കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ദേയമായി. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി വീരമൃത്യു വരിച്ച ധീര ദേശാഭിമാനികളെ വേദിയിൽ അവതരിപ്പിച്ചു.

ദേശസ്നേഹം തുളുമ്പുന്ന നൃത്ത രൂപങ്ങളും ദേശഭക്തി ഗാനങ്ങളും ആഘോഷങ്ങൾക്ക് നിറപകിട്ടേകി. കൊച്ചുകുട്ടികളുടെ പ്രഛ ന്ന വേഷമത്സരവും ഏറെ ശ്രദ്ധിക്കപ്പെട്ടു.കുട്ടികളുടെ മാസ്സ് ഡ്രില്ലും അതിഥികളിൽ താല്പര്യമുണർത്തി. അധ്യാപകരായ കൈയിറ്റീന സെബാസ്റ്റ്യനും, രാജേശ്വരി യും പ്രസംഗിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ മിസ്റ്റർ ബോബി പരേഡിനും മാസ്ഡ്രില്ലിനും നേതൃത്വം നൽകി.

*K̊ ✿dancherrꪗ Ǹe̤ws®*

*** ***** *** ***** ***

*കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*

https://chat.whatsapp.com/BdxVCKJ8FrgDq60YkId3J2

ഫേസ്‌ബുക് പേജ് :

https://www.facebook.com/KodancherryNews/

വെബ് സൈറ്റ്:

www.kodancherry.com

യൂട്യൂബ് ചാനൽ :

https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ

Sorry!! It's our own content. Kodancherry News©