മലബാർ റിവർ ഫെസ്റ്റിവൽ – അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. അമിത് താപ്പ റാപ്പിഡ് രാജ, ഇവാ ക്രിസ്റ്റിൻസൺ റാപ്പിഡ് റാണി

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ- ഒമ്പതാമത് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.

 ഇലന്തുകടവിൽ കടവിൽ നടന്ന സമാപന സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂറിസം ഡയറക്ടർ പി. ബി നൂഹ് (ഐ.എ.എസ് )യോഗത്തിൽ സ്വാഗതം ആശംസിച്ചു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു. കേരള അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ് റിപ്പോർട്ട് അവതരിപ്പിച്ചു.

ഈ വർഷത്തെ റാപ്പിഡ് രാജയായി ഉത്തരാഖണ്ഡിൽ നിന്നുള്ള അമിത് തപ്പായെയും, റാപ്പിഡ് റാണിയായി അമേരിക്കക്കാരിയായ  ഇവാ ക്രിസ്റ്റിൻസനെയും തിരഞ്ഞെടുത്തു.

പുരുഷന്മാരുടെ മത്സര ഇനങ്ങളിൽ അമിത് തപ്പാ , മനീഷ് സിംങ് റാവത്ത്, മിഖായിൽ ക്രൂട്ട്യാൻസ്കി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിതകളുടെ മത്സരയിനങ്ങളിൽ ഇവാ ക്രിസ്റ്റിൻസൺ, ഹേയ്ടി വാൾഷ്, എലിസബത്ത് റോസ് വിൻസന്റ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മത്സരാർത്ഥികൾക്കുള്ള സമ്മാനദാനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഒന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും, രണ്ടാം സ്ഥാനക്കാർക്ക് അറുപതിനായിരം രൂപയും, മൂന്നാം സ്ഥാനക്കാർക്ക് മുപ്പതിനായിരം രൂപയും പാരിതോഷികം ലഭിക്കും.

 പുലിക്കയത്ത് നിർമ്മിച്ച കയാക്കിങ് അക്കാദമി കയാക്കിങ്ങിന്റെ വിദഗ്ധ പരിശീലന കേന്ദ്രമായി മാറുമെന്നും, അഡ്വഞ്ചർ മേഖലയിൽ ട്രക്കിങ്ങിനും ഹൈക്കിങ്ങിനും തിരുവമ്പാടി നിയോജക മണ്ഡലത്തെ ടൂറിസം മാപ്പിൽ ഉൾപ്പെടുത്തുമെന്നും, 2024ൽ കേരളത്തിലെ ടൂറിസം കലണ്ടറിൽ ജൂലൈ മാസം അവസാനം എല്ലാവർഷവും കയാക്കിങ് നടത്തപ്പെടുമെന്ന് രേഖപ്പെടുത്തുമെന്നുംചെറിയ യൂണിറ്റ് കയാക്കിങ് അക്കാദമിക്ക് സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി സമാപന സമ്മേളനത്തിൽ പറഞ്ഞു.

 പഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും കയാക്കിങ് എക്സ്പേർട്ടുകളെയും മന്ത്രി സമാപന സമ്മേളനത്തിൽ അഭിനന്ദിച്ചു. ടൂറിസം വകുപ്പ് ആഗ്രഹിച്ച വിധത്തിൽ കയാക്കിങ് വൻ വിജയമാക്കി തീർത്തതിന് സഹായിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.

അന്താരാഷ്ട്ര കയാക്കിങ് സെന്റർ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് പരിശീലനത്തിനും മത്സരങ്ങൾക്കുമായി നിർമ്മിച്ച അന്താരാഷ്ട്ര കയാക്കിങ് സെന്റർ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 2 ഘട്ടങ്ങളിലായി അനുവദിച്ച 1 കോടി 65 ലക്ഷം രൂപ ഉപയോഗിച്ചാണ് കയാക്കിങ് സെന്റർ നിർമിച്ചത്. സർക്കാർ ഫണ്ട്‌ ഉപയോഗിച്ച് ഇത്തരത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ കയാക്കിങ് സെന്ററാണ് പുലിക്കയത്തേത്. ഇരു നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ ഡോർമറ്ററി, ക്ലോക്ക് റൂം, ഗ്യാലറി, ടോയ്‌ലെറ്റുകൾ, മീറ്റിംഗ് ഹാൾ എന്നിവയും പുഴയോരത്ത് സംരക്ഷണ ഭിത്തിയുമാണുള്ളത്.തെക്കനാട്ട് കെ.വി കുര്യാക്കോസ് സൗജന്യമായി നൽകിയ സ്ഥലത്താണ് കയാക്കിങ് സെന്റർ നിർമിച്ചത്.

 ഉദ്ഘാടന ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ടൂറിസം ഡയറക്ടർ പി. ബി നൂഹ് ( ഐ.എ.എസ്), കേരള അഡ്വഞ്ചർ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ എന്നിവർ സംബന്ധിച്ചു.

*K̊ ✿єꪗ Ǹe̤®*

Sorry!! It's our own content. Kodancherry News©