മുണ്ടൂർ ഇനി പാലം എന്ന് പുനർ നിർമ്മിക്കും..
കോടഞ്ചേരി: നാട്ടിലോ, വനത്തിലോ മഴയോ ഉരുൾ പൊട്ടാലോ ഉണ്ടായാൽ മുണ്ടൂർ നിവാസികൾക്ക് കഷ്ടപ്പാടാണ്. പാലത്തിനു മുകളിൽ വെള്ളം കയറുന്നതിനാൽ ഈ വഴി കൽനടയാത്രയും, വാഹന ഗതാഗതവും സാധ്യമാവില്ല. പാലത്തിനു മുകളിലൂടെ വെള്ളം കുത്തി ഒഴുകുന്നതിനാൽ വണ്ടിയുമായി ഏതായാലും ഈ വഴി പോകാൻ സാധിക്കുകയില്ല.
മുണ്ടൂര് പാലം പുതുക്കി പണിയണം എന്ന ആവശ്യം പ്രദേശവാസികളിൽ നിന്ന് ശക്തമാകുന്നു. ആനക്കാംപൊയിൽ നിന്നും കണ്ടപ്പൻചാൽ വഴി തുഷാരഗിരിയിൽ എളുപ്പം എത്തിച്ചേരാനുള്ള വഴിയിലാണ് മുണ്ടൂർ പാലം സ്ഥിതിചെയ്യുന്നത്. ഏകദേശം 32 വർഷങ്ങൾക്ക് മുൻപ് ഈ പാലം ഒരു ബണ്ടിന്റെ മാതൃകയിൽ നിർമ്മിച്ചതാണ്.
പാലത്തിനടിയിലെ കോൺക്രീറ്റ് അടർന്നു പോയതിനാൽ കമ്പി തെളിഞ്ഞുകാണാം.
മുണ്ടൂർ പാലം പുനർ നിർമ്മിക്കുന്നതിന് ഏകദേശം രണ്ടു വർഷങ്ങൾക്കു മുൻപ് ഒരു കോടി രൂപ സർക്കാർ അനുവദിച്ചെങ്കിലും പാലം പണി പൂർത്തിയാക്കാൻ ഈ തുക കൊണ്ട് പൂർത്തിയാക്കാൻ കഴിയില്ലെന്ന് പൊതുമരാമത്ത് കണ്ടെത്തിയതിനെ തുടർന്ന് നാലു മാസങ്ങൾക്കു മുൻപ് വീണ്ടും ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഇതുവരെയും പാലം പുനർ നിർമ്മിക്കുന്നതിന് ആവശ്യമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഇനി എന്നാണ് ഈ പാലം പുനർനിർമിക്കുക എന്ന കാത്തിരിപ്പിലാണ് നാട്ടുകാർ.
*** ***** *** ***** ***
കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/BdxVCKJ8FrgDq60YkId3J2
ഫേസ്ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ