സ്വാതന്ത്ര്യ സമര സേനാനി കുണ്ടിൽ അഹമ്മദ് കുട്ടി ഹാജിയുടെ ജീവചരിത്രം പറയുന്ന ‘AD19’ ചിത്രം റിലീസ് ചെയ്തു

സ്വാതന്ത്ര്യ സമര സേനാനി കുണ്ടിൽ അഹമ്മദ് കുട്ടി ഹാജിയുടെ ജീവചരിത്രം പറയുന്ന ‘AD19’ എന്ന ചിത്രം ശ്രദ്ധ നേടുന്നു. ബിഗ് ബജറ്റിൽ ചരിത്ര സിനിമകൾ നിർമ്മിച്ചെടുക്കുന്ന കാലത്ത് വെറും ആറ് ലക്ഷം രൂപക്ക് ഒരു ചരിത്ര സിനിമയെടുത്ത് വ്യത്യസ്തരായിരിക്കുകയാണ് അരീക്കോട്ടെ ഒരു കൂട്ടം കലാകാരന്മാർ.

1921-ൽ ഏറനാട്ടിൽ നിന്നും ജന്മിത്ത- ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരേ ശക്തമായി പോരാടിയ നേതാക്കളിലൊരാളായിരുന്നു കുണ്ടിൽ അഹമ്മദ് കുട്ടി ഹാജി. സ്വാതന്ത്യ സമര പോരാട്ടത്തിനിടെ സെല്ലുലാർ ജയിലിൽ 14 വർഷം തടവു ശിക്ഷയും അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നു. കുണ്ടിൽ അഹമ്മദ് കുട്ടി ഹാജി എന്ന സ്വതന്ത്ര സമര സേനാനിയുടെ ജീവചരിത്രം പറയുകയാണ് “AD19” എന്ന ചിത്രം.

1921-ലെ നാട്ടുമ്പുറത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് കലാസംവിധാനവും ആയുധങ്ങളും മറ്റും ഒരുക്കി ആ കാലഘട്ടത്തെ പുനഃ സൃഷ്ടിച്ചിരിക്കുന്നത്.

വിൻഡർഫെൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ. ടി ഷാനൂൻ നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഷബീബ് എ. ആർ. ഡിയാണ്. ക്യാമറ ചെയ്തത് ടി ആന്റണി ജോസഫും ഷെഫീഖ് കെ സി മഞ്ചേരിയും ചേർന്നാണ്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ ഹബീബിയാണ്. 

 അരീക്കോടുള്ള നൂറോളം കലാകാരന്മാരെ അണിനിരത്തി കൊണ്ട് ഏറനാട്ടിലും പരിസരപ്രദേശങ്ങളിലും ആയാണ് ചിത്രീകരണം പൂർത്തിയാക്കിയിട്ടുള്ളത്. അഷ്കർ അലിയാണ് ചിത്രത്തിൽ കുണ്ടിൽ അഹമ്മദ് കുട്ടി ഹാജിയുടെ വേഷം ചെയ്തിരിക്കുന്നത്.

“ടീൻസ് എം തോമസ്, ഷറഫുദ്ദീൻ കോറളിയാടൻ, സനൂജ്, ഹംസത്തലി വാഴക്കാട്, രതീഷ് മഞ്ചേരി, ഗോപിക പ്രമോദ്, ശ്രുതി ബൈജു, തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ലോ ബജറ്റിൽ ഒരുക്കിയ ചരിത്ര സിനിമ എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

*** ***** *** ***** ***

കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/BdxVCKJ8FrgDq60YkId3J2

ഫേസ്‌ബുക് പേജ് :

https://www.facebook.com/KodancherryNews/

വെബ് സൈറ്റ്:

www.kodancherry.com

യൂട്യൂബ് ചാനൽ :

https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ

Sorry!! It's our own content. Kodancherry News©