ജലശ്രീ ക്ലബ് രൂപീകരിച്ചു

കോടഞ്ചേരി: ജൽ ജീവൻ മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് നൂറാംതോട് ജി.എം. എൽ.പി സ്കൂളിൽ ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു. പഞ്ചായത്ത് മെമ്പർ വനജ വിജയൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റിയാനസ് സുബൈർ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി ജലശ്രീ ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ എ, ഫാത്തിമ നജ്മു ,ബിൻസി എൻ സി, ജലജീവൻ കോ ഓഡിനേറ്റർ ബാബു പട്ടരാട്ട് എന്നിവർ സംസാരിച്ചു.ശുദ്ധജലം അമൂല്യമാണെന്നും അത് സംരക്ഷിക്കാൻ വിദ്യാർഥികൾ പ്രതിജ്ഞാ ബദ്ധരാണെന്നും യോഗത്തിൽ സംസാരിച്ചവർ വിദ്യാർഥികളെ ഓർമ്മിപ്പിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.:.

https://chat.whatsapp.com/LKJLxc9MVfo093SH7zkzMY

Sorry!! It's our own content. Kodancherry News©