സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ബ്രൗൺസീ – ത്രിദിന വാർഷിക ക്യാമ്പ് ആരംഭിച്ചു..
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് വിഭാഗത്തിൻ്റെ ത്രിദിന വാർഷിക ക്യാമ്പിന് തുടക്കം കുറിച്ചു.നവംബർ 24,25,26 തീയ്യതികളിലായാണ് ക്യാമ്പ് നടക്കുന്നത്.വൈകുന്നേരം കൃത്യം 5 മണിക്ക് നടത്തിയ ഫ്ലാഗ് സെറിമണിയോടു കൂടി ക്യാമ്പ് ആരംഭിച്ചു.
സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് ഐക്കൊളമ്പിൽ അദ്ധ്യക്ഷനായ ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിലവിളക്ക് കൊളുത്തിക്കൊണ്ട് ത്രിദിന ക്യാംപിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ് സ്വാഗതമാശംസിച്ചു.കോടഞ്ചേരി പഞ്ചായത്ത് മെമ്പർ വാസുദേവൻ മാസ്റ്റർ,താമരശ്ശേരി സ്കൗട്ട്സ് ജില്ല കമ്മീഷണർ വി ഡി സേവ്യർ, ഗൈഡ് വിഭാഗം ജില്ല ട്രയിനിംഗ് കമ്മീഷണർ ത്രേസ്യാമ തോമസ്,പി.ടി.എ പ്രസിഡൻ്റ് ഷിജോ സ്‌കറിയ, സ്റ്റാഫ് സെക്രട്ടറി സജി.ജെ.കരോട്ട്, എന്നിവർ ആശംസകൾ നേർന്നു. ട്രൂപ്പ് ലീഡർ അഖിൽ ജോണി, കമ്പനി ലീഡർ ലിയ മരിയ ബിജു, സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്, ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്ലസ് വൺ പബ്ലിക്ക് പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ നിന്ന് 520 ൽ 519 മാർക്ക് നേടിയ ഗൈഡ് സാന്ദ്ര മരിയ സാജു വിന് പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മെമൻ്റൊ നൽകി ചടങ്ങിൽ അനുമോദിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY