കൃഷിഭവൻ മാർച്ചും ധർണയും നടത്തി
കോടഞ്ചേരി: കർഷകർക്ക് ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതി സബ്സിഡി കൃഷിവകുപ്പും വൈദ്യുതി വകുപ്പും ഒത്തുകളിച്ച് അട്ടിമറിച്ച നടപടിയിലും സംഭരിച്ച നാളികേരത്തിന് എട്ടുമാസം ആയിട്ടും വില നൽകാത്ത നടപടിയിലും റബ്ബർ വിലസ്ഥിരത ഫണ്ട് അട്ടിമറിച്ചതിലും കർഷകരുടെ പേരിൽ ബാങ്കുകൾ നടത്തുന്ന നിയമനടപടിയിൽ മനംനൊന്ത് കർഷകർ ആത്മഹത്യ ചെയ്തിട്ടും നടപടി സ്വീകരിക്കാതെ കർഷകരെ വേട്ടയാടുന്ന സംസ്ഥാന ഗവൺമെന്റ് നടപടികൾ പ്രതിഷേധിച്ച് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൃഷിഭവനിലേക്ക് മാർച്ചും ധർണയും നടത്തി. മാർച്ചും ധർണയും കർഷ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി കാപ്പാട്ട്മല ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബിലന്തൂർ, യു.ഡി.എഫ് ചെയർമാൻ കെ. എം പൗലോസ്, കർഷക കോൺഗ്രസ്, ജില്ലാ സെക്രട്ടറി ബാബു പട്ടരാട്ട്, ജോസ് പെരുമ്പള്ളി,ജോസ് പൈക, സേവിയർ കുന്നത്തേട്ട്,ആനി ജോൺ, ലീലാമ്മ മംഗലത്ത്, ഫ്രാൻസിസ് ചാലിൽ,സിസിലി ജേക്കബ്,ബിനു പാലാത്തറ, ജോസഫ് ആലവേലി,ബിജു ഓത്തിക്കൽ, റെജി തമ്പി, ബാബു പെരിയപ്പുറം, വിൽസൺ തറപ്പിൽ, എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/K6PdMsWMHNQ31WTQe0DRVc