കണ്ടപ്പൻചാലിൽ കാട്ടാന കൃഷി നശിപ്പിച്ചു

കോടഞ്ചേരി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പൻചാലിൽ വ്യാപകമായി കാട്ടാന കൃഷി നശിപ്പിച്ചു. അക്കരപ്പറമ്പിൽ മോഹനൻ, മാത്യു വെട്ടുവേലിൽ, ഉണ്ണി കണപ്പള്ളി എന്നിവരുടെ തെങ്ങ്,ജാതി,വാഴ, കൊക്കോ എന്നി കാർഷിക വിളവാണ് കാട്ടാന നശിപ്പിച്ചത്.

ഈ വർഷം തന്നെ പലതവണയാണ് കാട്ടാന ഇറങ്ങി കണ്ടപ്പൻചാലിലെ കർഷകരുടെ കൃഷി നശിപ്പിക്കുന്നത്.

വനം വകുപ്പിനെ അറിയിച്ചെങ്കിലും അവർ എത്തിയില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/K6PdMsWMHNQ31WTQe0DRVc

Sorry!! It's our own content. Kodancherry News©