കോടഞ്ചേരി അങ്ങാടിയിലെ റോഡ് നിർമാണത്തിലെ മെല്ലെപോക്ക്, വ്യാപാരികൾ പ്രത്യക്ഷ സമരത്തിലേക്ക്
കോടഞ്ചേരി: കൈതപ്പൊയിൽ അഗസ്ത്യൻ മുഴി റോഡ് വികസനത്തിന്റെ ഭാഗമായി കോടഞ്ചേരി അങ്ങാടിയിൽ റോഡ് പൊളിച്ചിട്ടിട്ടു മാസങ്ങൾ ആയി റോഡ് കോൺട്രാക്ടർ മേല്ലപോക്ക് നയം സ്വീകരിച്ച് പണി പൂർത്തിയാകാത്തതിനാൽ വ്യാപാരികളും ജനങ്ങളും ദുരിതം അനുഭവിക്കുന്നു പൊടി ശല്യം കാരണം കടയിലുള്ള സ്റ്റോക്ക് പോലും വിലപ്പന യോഗ്യമല്ലാത്ത അവസ്ഥയാണ് ഉള്ളത് ഇതുമൂലം വലിയ നഷ്ട മാണ് വ്യാപാരികൾക്കുളത് പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുവാൻ വ്യാപാരി വ്യവസായി ഏകോപനസമിതി കോടഞ്ചേരി യൂണിറ്റ് തീരുമാനിച്ചു.
മാസങ്ങളായി കോടഞ്ചേരി ബൈപാസ് ഗതാഗത യോഗ്യ മല്ലാത്തതിനാൽ ട്രാഫിക് പ്രോബ്ലം രൂകഷ്മാണ് അങ്ങാടിയിലെയും, ബൈപാസ്സിന്റെയും പണികൾ എത്രയും പെട്ടന്ന് തീർക്കാൻ അധികൃതർ തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ റോഡ് ഉപരോധം അടക്കമുള്ള ശ്കതമായ സമരപരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു
യൂണിറ്റ് പ്രസിഡന്റ് റോബർട്ട് അറക്കൽ അധ്യക്ഷത വഹിച്ചു സി.ജെ ടെന്നിസൺ ചാത്തംകണ്ടം, ഷെല്ലി ചാക്കോ, ഷൈസു അല്ലകുഴ, പോൾസൺ അറക്കൽ, സന്തോഷ് സെബാസ്റ്റ്യൻ, അബ്ദുൽ ഗഫൂർ, റോയ് തോമസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN