ലോഗോസ് 2024, സുവിശേഷ മഹായോഗം
കോടഞ്ചേരി: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കോഴിക്കോട് ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ നാളെ വൈകുന്നേരം മുതൽ ഞായറാഴ്ച വരെ മൂന്ന് ദിവസങ്ങളിലായി വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഗ്രൗണ്ടിൽ നടത്തപ്പെടുന്ന ലോഗോസ് 2024 സുവിശേഷ മഹായോഗത്തിൻ്റെ മുന്നോടിയായി കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത പാത്രിയർക്കാ പതാക ഉയർത്തി.
നാളെ തൃശൂർ ഭദ്രാസനാധിപൻ ഡോ.കുര്യാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ച് വചന സന്ദേശം നൽകും.ശനി, ഞായർ ദിവസങ്ങളിൽ ഫാ. അഭിലാഷ് അബ്രാഹാം വലിയ വീട്ടിൽ കോട്ടയം വചന സന്ദേശം നൽകും.ഏലിയാസ് കോർ എപ്പിസ്കോപ്പ തൊണ്ടലിൽ, ഫാ.സ്കറിയ ഈന്തലാം കുഴിയിൽ, ഗോസ്പൽ മിഷൻ ഡയറക്ടർ ഫാ.അനീഷ് കവുങ്ങുംപ്പള്ളിൽ, ഫാ.ബിജോയ് അറാക്കുടി, ഫാ.ജോൺസൺ മനയിൽ, ഫാ.ബേസിൽ തൊണ്ടലിൽ, ഫാ. ജെറിൻ തട്ടുപറമ്പിൽ, ഫാ.സോജിൻ കുറുന്തോട്ടത്തിൽ, ഫാ. ജിബിൻ ചക്കാലയിൽ, സഭാ വർക്കിംഗ് കമ്മിറ്റിയംഗം ബേബി ജേക്കബ്, ഗോസ്പൽ മിഷൻ സെക്രട്ടറി സി.എം.ചാക്കോ ചിരപ്പുറത്ത് സഭാ മാനേജിങ് കമ്മറ്റി അംഗം കെ.എം.പൗലോസ് കളപ്പാട്ട്, വി.എം.കുര്യൻ വലിയപറമ്പിൽ എന്നിവർ സംബന്ധിച്ചു.