കോടഞ്ചേരി പഞ്ചായത്തിൽ 68% പോളിംഗ് രേഖപ്പെടുത്തി

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടിംഗ് സമാധാനപരം. മുറംപാത്തി ഗവൺമെന്റ് എൽ പി സ്കൂളിൽ വിവി പാറ്റ് കണക്ട് ആകാത്തതിനാൽ 7:20 നാണ് മുറംപാത്തിയിൽ പോളിംഗ് ആരംഭിച്ചത്. തെയ്യപ്പാറ സെന്റ് ജോർജ് എൽ പി സ്കൂളിൽ രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടെങ്കിലും ആറുമണിക്ക് ക്യൂ നിന്നവർക്ക് ടോക്കൺ നൽകി ഏകദേശം 7:00 മണിയോടെ പോളിംഗ് അവസാനിപ്പിച്ചു. കോടഞ്ചേരി പഞ്ചായത്തിൽ 68 ശതമാനം വോട്ട് ഇന്ന് രേഖപ്പെടുത്തി.

കോടഞ്ചേരി പഞ്ചായത്തിലെ മാവോയിസ്റ്റ് ഭീഷണിയുള്ള ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിലെ നാലു ബൂത്തുകളിലും നൂറാംതോട് എ എം എൽ പി സ്കൂളിലെ നാല് ബൂത്തുകളിലും മാവോയിസ്റ്റ് ഭീഷണി തുടർന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

നിലവിൽ പോസ്റ്റൽ വോട്ടുകളും, വീടുകളിൽ കൂടി ഭിന്നശേഷിക്കാർക്കും, 85 വയസ്സിന് മുകളിൽ ഉള്ളവർ വോട്ട് ചെയ്തതും കണക്കാക്കിയാൽ മാത്രമേ വോട്ടിന്റെ പൂർണ്ണരൂപം കിട്ടുകയുള്ളൂ.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k

Sorry!! It's our own content. Kodancherry News©