ഊട്ടി, കൊടൈക്കനാല്‍ സന്ദര്‍ശനത്തിന് ഇ–പാസ് ഏര്‍പ്പെടുത്തി
ഊട്ടി, കൊടൈക്കനാൽ എന്നീ വിനോദസഞ്ചാര മേഖലകൾ സന്ദർശിക്കാൻ ഇടക്കാലത്തേക്ക് ഈ-പാസ് ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. മെയ് 7 മുതൽ ജൂൺ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
വിനോദസഞ്ചാരമേഖലയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നത് മൂലം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന ഹർജിയിലാണ് കോടതി നടപടി. ദിണ്ടിഗൽ, നീലഗിരി ജില്ലാ കലക്ടർമാരുടെ നിർദേശപ്രകാരം മദ്രാസ് ഐഐടി നടത്തുന്ന പഠനത്തിനുശേഷം മേഖലയിലേക്ക് എത്താവുന്ന ആളുകളുടെ എണ്ണം നിശ്ചയിക്കും.
പിന്നീട് ഈ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കുംവിനോദസഞ്ചാരികളെ അനുവദിക്കുക. ജൂലൈ 5ന് കോടതി വീണ്ടും ഹർജി പരിഗണിക്കും
https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k