ഫ്രഷ് കട്ട് വായു മലിനീകരണം വിദഗ്ധസംഘം പരിശോധന നടത്തി
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 14-ാം വാർഡ് കരിമ്പാലക്കുന്ന് അമ്പായത്തോട് അതിർത്തിയിൽ ഇരുതുള്ളി പുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണശാലയിൽ നിന്നുണ്ടാകുന്ന ദുർഗന്ധം മൂലം പ്രദേശവാസികൾക്ക് സൗര്യ ജീവിതത്തം സാധ്യമല്ലാത്തതിനെ തുടർന്ന് പ്രദേശവാസികളുടെ നിരന്തരമായ പരാതികളെ തുടർന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം കോഴി മാലിന്യ സംസ്കരണ വിദഗ്ധർ അടങ്ങിയ സംഘം അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ കേന്ദ്രം സന്ദർശിക്കുകയും വിദഗ്ധ പരിശോധന നടത്തുകയും ചെയ്തു.
ശനിയാഴ്ച രാവിലെ 11 മണിയോടുകൂടി താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. അരവിന്ദൻ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗംഗാധരൻ , കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജയിംമിസ് , കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി എന്നിവരുമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വച്ച് വിശദമായ ചർച്ചകൾ നടത്തി
വാർഡ് മെമ്പർ ചിന്നമ്മ മാത്യു വായിക്കാട്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറ കണ്ടത്തിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കരുണാകരൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ , വാസുദേവൻ ഞാറ്റുകാലായിൽ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് കൂടത്തായി വാർഡ് മെമ്പർ ഷീജ ബാബു, പൊതുപ്രവർത്തകരായ കെ എം പൗലോസ്, വിൻസൻറ് വടക്കേമുറിയിൽ എന്നിവർ മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ടു കൊണ്ട് പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വിശദീകരിച്ചു.
തുടർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിദഗ്ധസംഘം പ്ലാൻ്റും സമീപ പ്രദേശങ്ങളും സന്ദർശിച്ചു വിശദമായ റിപ്പോർട്ട് തയ്യാറാക്കി മാലിന്യ സംസ്കരണ രംഗത്തെ വിദഗ്ധരായ ഡി എൽ എഫ് എം സി അംഗവും കേരളത്തിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഉപജ്ഞാതാവുമായ ഡോക്ടർ പി വി മോഹൻ , കോഴി മാലിന്യത്തിൽ നിന്നും ബയോ ഡീസൽ കണ്ടു പിടിച്ച പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റി വകുപ്പ് മേധാവി ഡോക്ടർ ജോൺ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പ്ലാൻറ് സന്ദർശിച്ചത്.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ , ജൂനിയർ സൂപ്രണ്ട് ബ്രിജേഷ്കുമാർ എന്നിവർ ഡോക്യുമെന്റേഷൻ നടത്തി കരിമ്പാല കുന്നിന്റെയും സമീപ പഞ്ചായത്തുകളിലെയും പ്രദേശങ്ങളിലും ഉണ്ടാകുന്ന വായു ജല മലിനീകരണവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വിദഗ്ധസമിതിയുടെ റിപ്പോർട്ട് എത്രയും വേഗം ലഭ്യമാക്കുമെന്നും മേൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമപരമായി നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാർ അറിയിച്ചു.
https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD