വേനപ്പാറ ഹോളിഫാമിലിയിൽ സമ്പൂർണ്ണ നീന്തൽ പരിശീലനം.
വേനപ്പാറ :സമ്പൂർണ ശാരീരിക- മാനസിക- സാമൂഹിക സുസ്ഥിതിയുള്ള തലമുറയാണ് ലോകത്തിനാവശ്യമെന്നും, അതിന് നീന്തൽ പരിശീലനം വളരെ അനിവാര്യമാണെന്നും സമ്പൂർണ്ണ നീന്തൽ പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് ഹെഡ്മിസ്ട്രസ് റീജ .വി.ജോൺ പറഞ്ഞു.
സ്കൂളിലെ എല്ലാ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഒരു വർഷ പദ്ധതിയിൽ ദേശീയ നീന്തൽ താരം അക്ഷയ് കൃഷ്ണ മുഖ്യാതിഥിയായിരുന്നു .ചടങ്ങിൽ കായിക അദ്ധ്യാപകൻ എഡ്വേർഡ് പി.എം, സീനിയർ അസിസ്റ്റ്ൻ്റ് ഷെറി ജോസ്, ടെസി തോമസ്, രമ്യാബേബി, സാജു ജോസ്, ജിൻസ് കെ സി എന്നിവർ പ്രസംഗിച്ചു.