വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി;അനുകൂലമായത് മുമ്പ് വയനാട്ടില്‍ മത്സരിച്ചതും പാര്‍ട്ടിയിലെ സീനിയോരിറ്റിയും
വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വയനാട്ടില്‍ സത്യന്‍ മൊകേരിയെയും ഇ.എസ്. ബിജിമോളെയുമാണ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നത്. സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായ മൊകേരി മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്. 2014ല്‍ വയനാട് തിരഞ്ഞെടുപ്പില്‍ മത്സരിച്ച മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്. സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ഥിയായിരുന്നു എന്നതുമാണ് സത്യന്‍ മൊകേരിക്ക് അനുകൂലമായത്.
സിപിഐ ദേശീയ കൗൺസിൽ അംഗമായ സത്യൻ മൊകേരി മൂന്ന് തവണ നാദാപുരം നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച് എംഎൽഎ ആയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് സത്യൻ മൊകേരി വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആനി രാജയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി.
മുഖ്യമന്ത്രിയും മന്ത്രിമാരും സത്യൻ മൊകേരിക്കായി എത്തും
എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്കായി വോട്ട് അഭ്യർത്ഥിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് മണ്ഡലത്തിൽ എത്തും. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി പ്രചാരണത്തിന് എത്തും.കൂടാതെ മന്ത്രിമാരും വയനാട്ടിലെത്തും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലാണ്എൽഡിഎഫ് കൂടുതൽ ശ്രദ്ധ പുലർത്തുന്നതെങ്കിലും വയനാട്ടിലും മന്ത്രിമാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പ്രചരണത്തിന് എത്തുന്നുണ്ട്.
കൂടാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽഡിഎഫ് ഘടകകക്ഷി പാർട്ടികളുടെ സംസ്ഥാന നേതാക്കൾ എന്നിവരും പ്രചാര ണത്തിൽ സജീവമാകും.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LqiYwC4YhDeAY8nGSIou6X