നവ്യ ഹരിദാസ്: വയനാട്ടില്‍ ബിജെപി സ്ഥാനാർഥി
വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ നവ്യ ഹരിദാസ് ബിജെപി സ്ഥാനാര്‍ഥി. ലോക്സഭ ഉപതിരഞ്ഞെടുപ്പിന്റെ ചൂടേറുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത് വയനാട്ടിലേക്കാണ്. പ്രിയങ്ക ഗാന്ധി കന്നി പോരാട്ടത്തിന് എത്തുന്നു എന്നതാണ് അതിന്റെ പ്രധാന കാരണം. വയനാട്ടിൽ രാഹുൽ ഗാന്ധി ഒഴിഞ്ഞ സീറ്റിലേക്കാണ് മത്സരിക്കാനായി പ്രിയങ്ക ഗാന്ധിയെത്തുന്നത്. മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയായി സത്യൻ മൊകേരി ആണ്. ഇതിനിടെ സർപ്രൈസ് സ്ഥാനാർത്ഥിയുമായി എത്തിയിരിക്കുകയാണ് ബിജെപി. മഹിളാമോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ നവ്യ ഹരിദാസിനെയാണ് പ്രിയങ്ക ഗാന്ധിക്ക് എതിരായി ബിജെപി കളത്തിലിറക്കിയിരിക്കുന്നത്.
ബിടെക് ബിരുദധാരിയായ നവ്യ സോഫ്റ്റ്‌വെയർ എൻജിനീയർ ജോലി രാജിവച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ബിജെപിക്ക് അന്യമായിരുന്ന കോഴിക്കോട് കോർപ്പറേഷനിൽ താമര വിരിയിക്കാനുള്ള പരിശ്രമത്തിൽ നവ്യയുടെ പങ്ക് ചെറുതല്ല. കോഴിക്കോട് കോർപ്പറേഷനിലേക്ക് രണ്ട് തവണയാണ് നവ്യ വിജയിച്ചത്. ബിജെപിക്ക് കാലുകുത്താൻ പോലും ഇടമില്ലാത്തിടത്താണ് 2 തവണ വിജയിച്ച് നവ്യ പുതു ചരിത്രം സൃഷ്ടിച്ചത്. ആ വാർഡിപ്പോൾ ബിജെപി കുത്തകയാണെന്ന് തന്നെ പറയാം. കോഴിക്കോട് മണ്ഡലത്തിൽ തന്നെ വോട്ട് വർദ്ധിപ്പിച്ചതിൽ നവ്യയുടെ പങ്ക് വളരെ വലുതാണ്.
2015ലും 2020 ലും കോർപ്പറേഷൻ കാരപ്പറമ്പ് ഡിവിഷനിൽ നിന്ന് രണ്ടുതവണ മത്സരിച്ചു വിജയിച്ചു. 2021ൽ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി എത്തി. 20.84 ശതമാനം വോട്ടാണ് അന്ന് നവ്യ ഹരിദാസ് നേടിയത്. കാരപ്പറമ്പ് ഝാന്‍സി ബാലഗോകുലം രക്ഷാധികാരി, ഭഗിനിപ്രമുഖ് തുടങ്ങിയ ചുമതലകളും നവ്യ വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 ല്‍ ഹൈദരാബാദിലെ എച്ച്എസ്ബിസിയില്‍ നിന്ന് സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ ജോലി രാജിവെച്ചാണ് നവ്യ രാഷ്ട്രീയത്തിൽ സജീവമാകുന്നത്.
തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. ശേഷം, കെഎംസിടി എഞ്ചിനീയറിംങ് കോളേജില്‍ നിന്നും നവ്യ ബിടെക് ബിരുദം നേടി. ബാലഗോകുലം പ്രവര്‍ത്തനത്തിലൂടെയാണ് നവ്യഹരിദാസ് പൊതുപ്രവര്‍ത്തനരംഗത്തിറങ്ങിയത്. അപ്രതീക്ഷിതമായാണ് നവ്യ ഹരിദാസ് സ്ഥാനാർത്ഥിയായത്. വയനാടിന് ആവശ്യം നാട്ടുകാരായ എംപിയെ ആണെന്നാണ് മത്സരത്തിന് ഒരുങ്ങുന്ന നവ്യയുടെ പ്രതികരണം. മഹിളാമോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിൽ വയനാട്ടിൽ പ്രവർത്തിച്ചിരുന്നു . ചൂരൽമല മുണ്ടക്കയം ഉരുൾപൊട്ടൽ സമയത്ത് നവ്യ വയനാട്ടിൽ സജീവമായിരുന്നു. അയൽ ജില്ല എന്നതിലുപരി അടുത്തറിയാവുന്ന പ്രദേശമാണ് വയനാട് എന്നും നവ്യ പറയുന്നു. ‘വയനാടിനെ അനാഥമാക്കി കൊണ്ടാണ് രാഹുൽ ഗാന്ധി പോയത്, ഒപ്പം നിൽക്കുന്നവരെയാണ് നാടിന് ആവശ്യം എന്നും നവ്യ ഹരിദാസ് പറയുന്നു.
പാർലമെന്റ് മണ്ഡലം എൻ ഡിഎ സ്ഥാനാർഥി നവ്യ ഹരി ദാസിന് വോട്ട് അഭ്യർത്ഥിക്കാൻ ദേശീയ സംസ്ഥാന നേ താക്കൾ വയനാട് പാർലമെന്റ്റ് മണ്ഡലത്തിൽ എത്തും. ബി ജെപിയുടെ മുതിർന്ന നേതാ ക്കൾക്കാണ് ഏഴു നിയമസഭാ മണ്ഡലങ്ങളുടെയും ചുമതല. ബിജെപിക്ക് ഏറ്റവും കരുത്തു ള്ള പാലക്കാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി എത്തുന്നു ണ്ട്.
ഇതോടൊപ്പം വയനാട് മണ്ഡലത്തിൻ്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി പങ്കെടു ക്കുന്ന സമ്മേളനം കോഴിക്കോട് സംഘടിപ്പിക്കാനും സാധ്യതയുണ്ട്. ബിജെപിയുടെ വിവിധ മുഖ്യമന്ത്രിമാർ വിവിധ കേന്ദ്രമന്ത്രിമാർ, എൻഡിഎ ഘടകകക്ഷി നേതാക്കൾ എന്നിവരും പ്രചാരണത്തിന് എത്തിയേക്കും
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/LqiYwC4YhDeAY8nGSIou6X