History of Kodancherry
ചരിത്രം പുതു തലമുറയിലേക്ക് എത്തിക്കുക എന്നൊരു എളിയ ലക്ഷ്യം മാത്രമാണ് കോടഞ്ചേരി.കോം ഇതിലൂടെ ഉദ്ധേശിക്കുന്നത്. മലയോര മേഖലയിലെ ആദ്യത്തെ വെബ് സൈറ്റ് ആയ കോടഞ്ചേരി.കോം, കോടഞ്ചേരിയുടെ സമ്പൂർണ്ണ ചരിത്രവും നിങ്ങളിലേക്ക് എത്തിക്കുവാനുള്ള ഒരു ശ്രമമാണിത്.
സാമൂഹ്യ വികസന ചരിത്രം:
വളക്കൂറുള്ള കന്നിമണ്ണ് തേടിയെത്തിയ അധ്വാനശീലരായ കര്‍ഷകരുടെ ത്യാഗത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും വിജയഗാഥയാണ് കോടഞ്ചേരിഗ്രാമപഞ്ചായത്തിന്റെ ചരിത്രം. സാമൂതിരി രാജാക്കന്മാരുടെ സാമന്തന്മാരായിരുന്ന മണ്ണിലെടുത്ത് കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്നുകിടക്കുന്ന ഈ ഭൂപ്രദേശത്തു നിന്നും ഓട, മുള, മരം എന്നിവ മുറിച്ചു മാറ്റുന്നതിനുള്ള അവകാശത്തിനായി read more…
വിദ്യാഭ്യാസ ചരിത്രം:
വിവിധ പ്രായക്കാരായ 10 കുട്ടികളെ ചേര്‍ത്ത് 1946-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഏകാധ്യാപക വിദ്യാലയത്തില്‍ തുടങ്ങി കോഴിക്കോട് രൂപതയിലെ മിഷനറിമാരായ വൈദികരുടെ സ്വാധീനവും പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നേടിയ കുടിയേറ്റക്കാരുടെ താല്പര്യവും ഒപ്പം സഹകരണവും ഒത്തുചേര്‍ന്നപ്പോള്‍ കോടഞ്ചേരിയുടെ വിദ്യാഭ്യാസ രംഗത്തിന് ശക്തമായ വേരുകള്‍ ലഭ്യമായി എന്നുപറയാം. കുടിയേറ്റ ജനതയുടെ read more…
ഗതാഗത ചരിത്രം:
1950-ല്‍ കണ്ണോത്ത് പള്ളി വികാരിയായിരുന്നു ഫാദര്‍ കുര്യാക്കോസ് കുടകച്ചിറയുടെ നേതൃത്വത്തില്‍ തദ്ദേശിയര്‍ ശ്രമദാനമായി വെട്ടിയ റോഡാണ് കണ്ണോത്ത്-കൈതപൊയില്‍. ജാതിമതഭേദമെന്യേ ദേസിത്തേവൂസച്ചന്റെ നേതൃത്വത്തില്‍ മേല്‍പ്പറഞ്ഞ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കോടഞ്ചേരിയിലേയും വേളംകോട് മൈക്കാവ് എന്നീ പള്ളികളിലെ വികാരിമാരുടെ നേതൃത്വത്തില്‍ കുടിയേറ്റ ജനത ഒറ്റ ദിവസം വെട്ടി ഗതാഗത യോഗ്യമാക്കിയ റോഡാണ് 5 കി.മീ ദൂരം read more…
കുടിയേറ്റചരിത്രം:
1944-ല്‍ കുടിയേറ്റം ആരംഭിച്ച കാലത്തുതന്നെ ആധുനിക കോടഞ്ചേരിയുടെ രൂപവും ഭാവവും മുന്നില്‍ കണ്ടിരുന്ന നമ്മുടെ പൂർവികരാണ് ആധുനിക കോടഞ്ചേരിയുടെ ശില്പികൾ . കോടഞ്ചേരിയിലെ കുടിയേറ്റ ജനതക്ക് പോസ്റ്റോഫീസിന്റെ സേവനം ലഭ്യമായിരുന്നത് ഓമശ്ശേരിയിലായിരുന്നു. 1951 മാര്‍ച്ചില്‍ കോടഞ്ചേരിയില്‍ ബ്രാഞ്ച് പോസ്റ്റോഫീസ് പ്രവര്‍ത്തിച്ചു തുടങ്ങി. അന്ന് അഞ്ചലോട്ടക്കാരാനായിരുന്നു തപാലുരുപ്പിടികള്‍ എത്തിച്ചിരുന്നത്. അന്നത്തെ ബ്രാഞ്ച് read more…
സാംസ്കാരിക ചരിത്രം:
അഭിമാനകരമായി തഴച്ചുവളര്‍ന്ന ഒരു പാരമ്പര്യത്തിന്റെ ചരിത്രമേഖലയാണ് കോടഞ്ചേരി. കോടഞ്ചേരിയുടെ സാംസ്കാരിക പൈതൃകം തെക്കന്‍ തിരുവിതാംകൂറിലെ ഉള്‍നാടന്‍ ഗ്രാമങ്ങളുടെ തുടര്‍ച്ചയാണെന്ന് പറയാം. കുടിയേറ്റത്തിന്റെ ആദ്യകാലത്തെ യാതനാപൂര്‍ണ്ണമായ ജീവിത പ്രശ്നങ്ങള്‍ക്കിടയിലും ആത്മാവിലിലഞ്ഞ സംസ്കൃതി പ്രകടമാക്കിയത് ജനജീവിതത്തിന്റെ ഒത്തുചേരലായി മാറിയ പള്ളിപ്പെരുന്നാളിലായിരുന്നു. പ്രസ്തുത തിരുനാള്‍ വേളകള്‍ മോടി പിടിപ്പിക്കാന്‍ read more…
പള്ളി പണി:
1959ൽ ഫാ. ജോർജ് പുനക്കാട്ടിന്റെ നേതൃത്വത്തിലാണ് ആദ്യ പള്ളി വെഞ്ചരിച്ചത്. വികാരി അച്ഛനും ഇടവക ജനങ്ങളും കൂടി ഒരാഴ്ചത്തെ പണിക്കുള്ള കല്ല് ചുമന്നു കൊണ്ടിടുമായിരുന്നു. ഇത്തരം കൂട്ടായ്മയും, ഒത്തു ചേരലുമാണ് കോടഞ്ചേരിയുടെ വികസനത്തിന് തുടക്കം കുറിച്ചത്. ഇപ്പോളത്തെ പുതിയ പള്ളിയും ഇതേ രീതിയിൽ പണിതതാണ്. പൂർണ്ണമായും ഇടവക ജനത്തിന്റെ സഹായത്തോടെ. ആളുകൾ പള്ളി പണിക്കായി കൃഷിയുടെയും, read more…
കടപ്പാട്: കോടഞ്ചേരി ചരിത്രം ആലേഖനം ചെയ്ത പല ഗ്രന്ഥങ്ങളും വായിച്ച ശേഷവും, പല ഓണ്‍ലൈൻ സൈറ്റുകളിൽ നിന്നുള്ള വിവരങ്ങൾ എടുത്തുമാണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത്. ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും പൂർണ്ണമായി ശരിയാണ് എന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ല. പക്ഷേ ചരിത്രം പുതു തലമുറയിലേക്ക് എത്തിക്കുക എന്നൊരു ലക്ഷ്യം മാത്രമാണ് ഞങ്ങളുടെ മുൻപിൽ ഉള്ളത്. ഇവിടെ കൊടുത്തിരിക്കുന്ന ഫോട്ടോകൾ: മോജിൻ, ജോയ് ഞള്ളിമാക്കൽ , സണ്ണി മച്ചുകുഴി, ഞങ്ങളുടെ തന്നെ കോടഞ്ചേരി ന്യൂസ് എന്നിവയിൽ നിന്നും ഉള്ളതാണ്. ഉള്ളടക്കവുമായി ആർക്കെങ്കിലും എന്തെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ ദയവായി ഞങ്ങളെ നേരിട്ട് അറിയിക്കുക.