FCC കണ്ണോത്ത് കോൺവെൻറ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു:
കോടഞ്ചേരി: താമരശ്ശേരി സെൻറ് ഫ്രാൻസിസ് പ്രൊവിൻസിനു കീഴിലുള്ള എസ് സി കോൺവെൻറ് കണ്ണോത്ത് സിസ്റ്റർ മാരുടെ നേതൃത്വത്തിൽ കണ്ണോത്ത് പ്രദേശത്തെ കോവിഡ മഹാമാരി മൂലം കഷ്ടപ്പെടുന്ന കർഷക കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ഈ ദുരന്ത കാലഘട്ടത്തിൽ മലയോര കുടിയേറ്റ മേഖലയിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എഫ്സിസി കോൺവെൻറ് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും നമ്മുടെ നാടിൻറെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ സഹായകരമാകുന്ന നിലപാടാണെന്നും അദ്ദേഹം അറിയിച്ചു.സുപിരിയർ സിസ്റ്റർ സൂസൻ വയലിൽ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിസ്റ്റർ ഇന്നസെൻറ്, സിസ്റ്റർ ആനി എബ്രഹാം, സിസ്റ്റർ ആൻഡ് ട്രീസ എന്നിവർ സംബന്ധിച്ചു. കണ്ണോത്ത് പ്രദേശത്തെ നിർധനരായ 60 കുടുംബങ്ങൾക്കാണ് ഈ സഹായം എത്തിക്കുന്നത് എന്ന സിസ്റ്റർ സുപ്പീരിയർ അറിയിച്ചു.

*** **** *** ***** *** *****

കോടഞ്ചേരി ന്യൂസ് വാട്സാപ്പിൽ അംഗമാകാൻ :https://chat.whatsapp.com/B7Xsh4je1G176hyEgHls5Jഫേസ്‌ബുക് പേജ് : https://www.facebook.com/KodancherryNews/

Sorry!! It's our own content. Kodancherry News©