വ്യാജ വാർത്തകൾ തടയാൻ ഫാക്ട് ചെക്കിങ് യൂണിറ്റ് തുടങ്ങി കർണാടക
വ്യാജ വാർത്തകൾ തടയാൻ ഉള്ള ഫാക്ട് ചെക്കിങ് യൂണിറ്റ് (എഫ് സി യു ) നിയമവിരുദ്ധമല്ലന്ന് ഐ ടി സെൽ മന്ത്രി പ്രിയങ്ക് ഖാർഗെ. യൂണിറ്റിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജവാർത്തകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അത് സമൂഹങ്ങൾക്കിടയിൽ അരാജകത്വം സൃഷ്ടിക്കുമെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.
അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാതെ വ്യാജ വാർത്തകൾ തടയുക എന്നതാണ് സമിതിയുടെ രൂപീകരണത്തിലൂടെ ഉദ്ദേശിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
ഐ ടി വകുപ്പ്, നിയമ വകുപ്പ്, സിവിൽ സൊസൈറ്റികളിലെ അംഗങ്ങൾ, ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവർ ആയിരിക്കും യൂണിറ്റിന്റെ മേൽനോട്ടത്തിൽ ഉണ്ടാവുക. ഈ സമിതിയിൽ രാഷ്ട്രീയ നേതാക്കളോ മന്ത്രിമാരോ ഉണ്ടാവില്ല.
ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സർക്കാർ ഇത്തരത്തിലുള്ള ഒരു ഫാക്ട് ചെക്കിങ് യൂണിറ്റ് ആരംഭിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയായിരിക്കും സമിതി പ്രവർത്തിക്കുക. ഐടി ആക്ട് 2000, ഐടി ആക്ട് 2008 ഭേദഗതികൾ, ഇന്ത്യൻ പീനൽ കോഡ് ആക്ട് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2005 എന്നിവ സമിതിയുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനം ആയിരിക്കും.
ദേശീയതലത്തിൽ അടക്കം പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങളെ നേരിടാൻ സംഘത്തിന് കഴിയും എന്നാണ് സർക്കാർ വിലയിരുത്തുന്നത്.
**********************
കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/BtbYJeJrp3dJEOV4S59ndM
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ