തെരുവുനായക്കൾക്ക് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തും കോടഞ്ചേരി, മൈക്കാവ് മൃഗാശുപത്രികളുടെയും സംയുക്ത സഹകരണത്തോടെ ഗ്രാമപഞ്ചായത്തിലെ തെരുവ് നായ്ക്കൾക്ക് പേ വിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ്14,15 തീയതികളിലായി സംഘടിപ്പിക്കുന്നു.
തെരുവു നായ്ക്കളുടെ പേവിഷ പ്രതിരോധ വാക്സിനേഷന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി വാക്സിൻ കിറ്റ് ചീഫ് വെറ്റിനറി സർജൻ ഡോക്ടർ രവി, ഡോക്ടർ ശരത്ത് എന്നിവർക്ക് വാക്സിൻ കിറ്റ് കൈമാറിക്കൊണ്ട് നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ചിന്ന അശോകന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ, സൂസൻ കിഴപ്ലാക്കൽ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ റോഷൻ, ജോബി പോൾ, അറ്റൻഡർ അനിൽ, എ ബി സി വളണ്ടിയർമാരായ സിനീഷ് കുമാർ സായി, അറുമുഖൻ എന്നിവർ സംബന്ധിച്ചു.
ആദ്യ ദിവസം ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി 37 തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിനേഷൻ നൽകി.വാക്സിനേഷൻ യജ്ഞം ഇന്നും തുടരുന്നതാണ്.
*** ***** *** ***** ***
കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/BtbYJeJrp3dJEOV4S59ndM