മഴപെയ്‌താൽ പുഴയാകുന്ന റോഡ്: നന്നാക്കുവാൻ തുടങ്ങി
കോടഞ്ചേരി: അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിന്റെ ഭാഗമായ കോടഞ്ചേരി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മുൻവശത്ത് 100 മീറ്ററോളം റോഡ് ഉയർത്തി ടാറിങ് പൂർത്തിയാക്കാതെ ഒഴിവാക്കിയിട്ടതിനാൽ വെള്ളക്കെട്ട് രൂക്ഷം എന്ന് കോടഞ്ചേരി ന്യൂസ് കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
ചെറിയ മഴപെയ്താൽ പോലും വെള്ളം കെട്ടി സമീപത്തെ ആരാധനാലയത്തിലേക്കും സ്കൂളിലേക്കും പോകുന്ന വിദ്യാർത്ഥികൾക്കും കാൽനട യാത്ര ദുഷ്കരം ആയിരുന്നു ഇവിടെ. വാഹനം പോകുമ്പോൾ കടകളിലേക്ക് വെള്ളം കയറുന്നുതും ആളുകളുടെ ദേഹത്ത് വീഴുന്നതും പതിവായിരുന്നു.
ഒരു വശത്തെ ഡ്രൈനേജ് ഉയർത്തി നിർമ്മിക്കുകയും റോഡ് ഉയർത്തി നിർമ്മിക്കാതെ ഡ്രൈനേജിലേക്ക് വെള്ളം ഒഴുകാനുള്ള ക്രെമീകരണം ചെയ്യാത്തതുമാണ് ഈ വെള്ളക്കെട്ട് ഇവിടെ ഉണ്ടാകുന്നതിന് കാരണം.
അധികൃതർ വളരെ വേഗം തന്നെ ഉണർന്ന് പ്രവർത്തിച്ചുകൊണ്ട് ഇതിനൊരു പരിഹാരം കണ്ടുകൊണ്ടിരിക്കുകയാണ് നിലവിൽ. റോഡിൽ നിൽക്കുന്ന വെള്ളം റോഡിന് സൈഡിലെ ഡ്രൈനെജിലേക്ക് ഒഴുക്കിവിടുവാനുള്ള പ്രവർത്തികളാണ് ഇന്ന് രാവിലേ മുതൽ ആരംഭിച്ചിരിക്കുന്നത്.
കുട്ടികളുടെയും, പൊതുജനങ്ങളുടേയും, കച്ചവടക്കാരുടെയും വലിയൊരു പ്രശ്നത്തിന് പരിഹാരം കാണുവാൻ ഇത് വഴി സാധിക്കും.
** ***** *** ***** ***
കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/KePXsLNcgfpBrlYGN9AL3Y
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
Https://kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ