സ്റ്റേറ്റ് ഹൈവേയിൽ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് ഒരു വർഷത്തോളമാകുന്നു:
കോടഞ്ചേരി: കോടഞ്ചേരി ഓമശ്ശേരി റോഡിൽ കല്ലന്ത്രമേടിനും വേളങ്കോട് ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷൻ സമീപം റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷത്തോളമാകുന്നു.
കാപ്പാട് തുഷാരഗിരി സ്റ്റേറ്റ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി കലുങ്ക് നിർമ്മിച്ചതിന്റെ സമീപത്തായാണ് റോഡ് തകർന്ന് കിടക്കുന്നത്. വെള്ളം ഒഴുകുന്നതിന് ഡ്രെയിനേജ് അടഞ്ഞു പോയതുകൊണ്ടാണ് റോഡ് ഈ അവസ്ഥയിൽ ആയത്. നിരവധി സ്കൂൾ വിദ്യാർഥികൾ കാൽനടയായി പോകുന്ന ഈ ഭാഗം മഴപെയ്താൽ കാൽനടയാത്ര പോലും ദുഷ്കരമാണ്.
ഈ റോഡിൽ കോടഞ്ചേരി വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും പൈപ്പിടുന്നതിനാൽ വാഹന യാത്ര പോലും ദുഷ്കരമാണ്. തകർന്നു കിടക്കുന്ന ഈ റോഡ് അധികൃതർ ഇടപെട്ട് റോഡ് എത്രയും പെട്ടെന്ന് നന്നാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
*** ***** *** ***** ***
*** ***** *** ***** ***
*കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/BtbYJeJrp3dJEOV4S59ndM
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ