നാരങ്ങാത്തോട് പാലം അപകടാവസ്ഥയിൽ

 

കോടഞ്ചേരി: നെല്ലിപ്പൊയിൽ നിന്നും കണ്ടപ്പൻചാൽ വഴി ആനക്കാംപൊയിൽ എളുപ്പം എത്തിച്ചേരാനുള്ള വഴിയിലാണ് നാരങ്ങാത്തോട് പാലം സ്ഥിതിചെയ്യുന്നത്. ഏകദേശം 40 വർഷങ്ങൾക്ക് മുൻപാണ് ഈ പാലം നിർമ്മിച്ചതാണ്.

പാലത്തിനടിയിലെ കോൺക്രീറ്റ് അടർന്നു പോയതിനാൽ കമ്പി തെളിയുകയും പാലത്തിന്റെ തൂണുകളിലെ കോൺക്രീറ്റ് കടന്നുപോവുകയും ചെയ്തിട്ടുണ്ട്.

നെല്ലിപ്പൊയിൽ മുതൽ കണ്ടപ്പൻചാൽ പാലം വരെ റോഡ് നിർമ്മിക്കുവാൻ മുൻ എംഎൽഎയുടെ കാലത്ത് എട്ടുകോടി രൂപ അനുവദിച്ചെങ്കിലും ഈ തുകയ്ക്ക് പണിപൂർത്തിയാക്കുവാൻ കഴിയില്ലാത്തതിനാൽ ഇപ്പോഴത്തെ എംഎൽഎ 12 കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെയും പണി തുടങ്ങാൻ കഴിഞ്ഞിട്ടില്ല.

നാരങ്ങാത്തോട് പാലം, അപകടാവസ്ഥയിലായ മുണ്ടൂർ ബണ്ട് എന്നിവയെല്ലാം ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ റോഡ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ആണ് ഉള്ളതെങ്കിലും പിഡബ്ല്യുഡിക്ക് കൈമാറി എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ ഈറോഡ് ഇതുവരെയും പിഡബ്ല്യുഡി ഏറ്റെടുത്തിട്ടുമില്ല. തുഷാരഗിരിയിൽ നിന്നും ഏറ്റവും എളുപ്പം ആനക്കാംപൊയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനുള്ള റോഡ് ആണിത്.

 

ഈ റോഡിന്റെ കാലം പാറ ഭാഗത്ത് റോഡ് പൂർണമായും പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്. അതുപോലെ നാരങ്ങാത്തോട് അങ്ങാടിക്ക് സമീപം റോഡിൽ ചെറിയ മഴ പെയ്താൽ വലിയ വെള്ളക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു. ഈറോഡ് പിഡബ്ല്യുഡി പുനർ നിർമ്മിക്കുമോ പഞ്ചായത്ത് നിർമ്മിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

*** ***** *** ***** ***

കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/HljiNySaZr6FtWJi9ZqQKJ

ഫേസ്‌ബുക് പേജ് :

https://www.facebook.com/KodancherryNews/

വെബ് സൈറ്റ്:

www.kodancherry.com

യൂട്യൂബ് ചാനൽ :

https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ

Sorry!! It's our own content. Kodancherry News©