കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് തകർന്ന ഭാഗത്ത് പണി അവതാളത്തിൽ

കോടഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം ആകുമ്പോഴേക്കും പൊതുമരാമത്തിന്‍റെ കണ്ണോത്ത് ഈങ്ങാപ്പുഴ റോഡ് കുപ്പായക്കോട് അങ്ങാടിക്കും പാലത്തിനോടും ചേര്‍ന്നുള്ള ഭാഗത്താണ് റോഡ് ഇടിഞ്ഞ് താഴ്ന്ന ഭാഗത്ത് പണി അവതാളത്തിൽ.

പൊതുമരാമത്ത് 7.5 കോടി മുടക്കി നവീകരിച്ച റോഡ് ഈ മാസം 11നാണ് ഇടിഞ്ഞ് താഴുന്നത്.

മൂന്ന് വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിച്ച റോഡ് കഴിഞ്ഞ ജൂൺ 10നാണ് ജനങ്ങൾക്ക് തുറന്നു കൊടുത്തത്. ആദ്യം കരാർ എടുത്ത കമ്പനി ഒഴിവായി പോയതിനുശേഷം രണ്ടാമത് എടുത്ത കമ്പനിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.

ഈ മാസം 11ന് രാവിലെയാണ് റോഡ് ഇടിഞ്ഞുതാഴുന്നത്. റോഡിന്റെ ഈ ഭാഗത്ത് കെട്ട് തള്ളിയതിനെ തുടർന്നാണ് റോഡ് തകർന്നത്. തകർന്ന ഭാഗത്തെ കല്ലുകളും ചെളിയും മാറ്റിയെങ്കിലും ഇപ്പോൾ 13 ദിവസമായി പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നില്ല. ഓട്ടോറിക്ഷ ബൈക്ക് എന്നീ വാഹനങ്ങൾ പോകുന്നുണ്ടെങ്കിലും കനത്ത മഴ പെയ്താൽ റോഡിന്റെ ബാക്കി ഭാഗവും കൂടി ഇടിയും എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

റോഡിന്റെ അടിഭാഗത്ത് കോൺക്രീറ്റ് വാൾ നിർമ്മിച്ച് കെട്ടിപ്പൊക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. എത്രയും പെട്ടെന്ന് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചില്ലെങ്കിൽ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് പ്രതിഷേധ സമരങ്ങൾ ആരംഭിക്കുമെന്ന് വാർഡ് മെമ്പർ ഷിൻജോ തൈക്കൻ അറിയിച്ചു.

*** ***** *** ***** ***

കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/HljiNySaZr6FtWJi9ZqQKJ

ഫേസ്‌ബുക് പേജ് :

https://www.facebook.com/KodancherryNews/

വെബ് സൈറ്റ്:

www.kodancherry.com

യൂട്യൂബ് ചാനൽ :

https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ

Sorry!! It's our own content. Kodancherry News©