ഗ്രാമ പദയാത്ര സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാരിന്റെ അഴിമതിയിലും ദൂർത്തിലും പ്രതിഷേധിച്ചുകൊണ്ട് ചെമ്പ്കടവിൽ നിന്ന് ആരംഭിച്ച ഗ്രാമ പദയാത്ര പൂവത്തിൻ ചോട്, നെല്ലിപ്പൊയിൽ, പുലിക്കയം, കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കോടഞ്ചേരിയിൽ സമാപിച്ചു.
എ.ഐ ക്യാമറ ,കെ ഫോൺ അഴിമതി ഇടപാടുകൾ അന്വേഷിക്കുക, മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്നുവന്ന മാസപ്പടി അഴിമതി അന്വേഷിക്കുക, പോലീസിന്റെ രാഷ്ട്രീയവൽക്കരണം അവസാനിപ്പിക്കുക, സമാധാന തകർച്ചയ്ക്ക് പരിഹാരം കാണുക,ലഹരി ഗുണ്ട സംഘങ്ങളെ നിയന്ത്രിക്കുക, രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുക, റേഷൻ വിതരണത്തിലെ സ്തംഭനം അവസാനിപ്പിക്കുക, സപ്ലൈകോ അടച്ചുപൂട്ടൽ തടയുക, കർഷകരോട് കാണിക്കുന്ന അവഗണനയും അനീതിയും അവസാനിപ്പിക്കുക, കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ കഷ്ടപ്പെടുന്ന കർഷകർക്ക് ആവശ്യമായ സംരക്ഷണ പാക്കേജുകൾ നടപ്പിലാക്കുക, നെല്ല് ,നാളികേര, റബർ കർഷകർക്ക് ആവശ്യമായ ധനസഹായങ്ങൾ നൽകുക, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണുക, അനധികൃത നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംഘടിപ്പിച്ച പദയാത്രയിൽ നിരവധി യു.ഡി.എഫ് പ്രവർത്തകർ അണിനിരന്നു.
ജാഥാ ക്യാപ്റ്റൻ കെ എം പൗലോസിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പദയാത്ര ചെമ്പ്കടവിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ടി ജെ ടെന്നിസൺ മുഖ്യപ്രഭാഷണം നടത്തി.
പൂവത്തിൻചോട് നടന്ന പദയാത്രയുടെ സ്വീകരണ പൊതുയോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയും, നെല്ലിപ്പോയിലിൽ നടന്ന സ്വീകരണ യോഗത്തിൽ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ കാസിം ഉദ്ഘാടനം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തി. പുലിക്കയത്ത് നടന്ന സ്വീകരണയോഗം മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
സമാപന സമ്മേളനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സണ്ണി കാപ്പാട്മല ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപദയാത്രയ്ക്ക് ജോർജ് മച്ചൂഴി, അബൂബക്കർ മൗലവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ജോസഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിബി ചിരണ്ടായത്ത്, ജോസ് പെരുമ്പള്ളി,പഞ്ചായത്ത് മെമ്പർമാരായ വനജാ വിജയൻ, സിസിലി ജേക്കബ്, സൂസൻ വർഗീസ്, വാസുദേവൻ ഞാറ്റുകാലായിൽ എന്നിവരും അബ്ദുൽ കഹാർ,ബിജു ഒത്തിക്കൽ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റെജി ഒലിപ്രകട്ട്, മണ്ഡലം സെക്രട്ടറി കാഞ്ചന,കുമാരൻ കരിമ്പിൽ, ഷാജി,ജേക്കബ് മാത്യു കോട്ടൂപള്ളി, ഷിജു കൈതകുളം, ആന്റണി നിർവേലി,സാബു മനയിൽ,ബാബു പട്ടരട്ട്, ലൈജു അരീപ്പറമ്പിൽ, ജോസഫ് ആലുവേലിയിൽ, സേവിയർ കുന്നത്തേട്ട്, ബാബു പെരിയപ്പുറം, ബേബി വളയത്തിൽ, സേവ്യർ കിഴക്കേ കുന്നേൽ,സി മുഹമ്മദ്, വിൽസൺ തറപ്പിൽ, ബേബി കളപ്പുര, പാപ്പച്ചൻ മുതുപ്ലാക്കൽ, ജോസ് പൈകയിൽ, ജോസുകുട്ടി അനന്തക്കാട്ട്,ജോസഫ് ചെന്നിക്കര,ജിജി എലുവാലുങ്കൽ,മനോജ് തട്ടാരുപറമ്പിൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ എന്നിവർ നേതൃത്വം നൽകി.
*** ***** *** ***** ***
*കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/BtbYJeJrp3dJEOV4S59ndM
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ