കുരിശുമലയിൽ ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

കോടഞ്ചേരിയിലെ ക്വാറി നീക്കത്തിന് എതിരെ പരാതി നൽകി സമീപവാസികൾ.

കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഉടമസ്ഥതയിലുള്ള പാറ നിറഞ്ഞ കുരിശു മലയിൽ കരിങ്കൽ ക്വാറി ആരംഭിക്കാനുള്ള പള്ളിക്കമ്മിറ്റി നീക്കത്തിനെതിരെ സമീപവാസികൾ കലക്ടർക്ക് പരാതി നൽകി.

കുരിശുമലയോട് ചേർന്നു കിടക്കുന്ന തേവർമല ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാറുള്ള സ്ഥലമാണെന്നു ചൂണ്ടിക്കാട്ടി. ക്വാറി ആരംഭിച്ചാൽ സ്ഥാപനങ്ങളെയും താമസക്കാരെയും അപകടകരമായി ബാധിക്കുമെന്ന് പരാതിയിൽ പറയുന്നു.

ഈ സ്ഥലത്തിന് സമീപത്തായി ഗവൺമെന്റ് ആശുപത്രി, വില്ലേജ് ആഫീസ്, രജിസ്ട്രാർ ആഫീസ്, പോലീസ് സ്റ്റേഷൻ, പ്രസ്തുത പള്ളി, മറ്റു രണ്ടു ക്രിസ്ത്യൻ പള്ളികൾ, ഒരു മുസ്ലിം പള്ളി, ഹയർ സെക്കണ്ടറി സ് കൂൾ, അംഗൻവാടി, നിർമ്മാണത്തിലിരിക്കുന്ന സി.ഡി.എം.സി കമ്മ്യൂണിറ്റി ഡവലപ് മെന്റ് മാനേജ്മെന്റ് സെന്റർ), കോടഞ്ചേരിയിലെ നിരവധി വ്യാപാര സ്ഥാപനങ്ങൾ 200 ലധികം കുടുംബങ്ങൾ എന്നിവ നിലകൊള്ളുന്നു.

കുരിശു മലക്ക് സമീപമുള്ള തേവർ മലയിൽ കോടഞ്ചേരി പഞ്ചായത്ത്, ജലജീവൻ പദ്ധതിയുടെ ഇരുപതു ലക്ഷം ലിറ്റർ വെള്ളം സംഭരിക്കുന്ന നിർമ്മാണത്തിലിരിക്കുന്ന ടാങ്ക്, പി എച്ച് .സി. കോളനിയിലെ 45000 ലിറ്റർ ജലസംഭരണി എന്നിവയും നിലകൊള്ളുന്നു.

ഇവിടെയുള്ള കുടുംബങ്ങൾ കുഴൽകിണറിനെയാണ് ശുദ്ധജലത്തിനായി ആശ്രയിക്കുന്നത്.ക്വാറി ആരംഭിച്ചാൽ സ്ഥാപനങ്ങളെയും താമസക്കാരെയും അപകടകരമായി ബാധിക്കുമെന്നും പരിസ്ഥിതിക്ക് കോട്ടം തട്ടും എന്നും പരാതിയിൽ പറയുന്നു.

കരിങ്കൽ ക്വാറി ആരംഭിക്കാനുള്ള നടപടികൾ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് സമീപവാസികൾ യോഗം ചേർന്ന് ഫ്രാൻസിസ് മാത്യു മുണ്ടാട്ടിൽ (ചെയർ), അലി കുന്നംകാട് (കൺ), പി.ജെ.ദേവ സ്യ പൈകയിൽ (ട്രഷ) എന്നിവർ ഭാരവാഹികളായി കുരിശുമല ക്വാറി വിരുദ്ധ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

*** ***** *** ***** *** 

കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/BtbYJeJrp3dJEOV4S59ndM

ഫേസ്‌ബുക് പേജ് :

https://www.facebook.com/KodancherryNews/

വെബ് സൈറ്റ്:

www.kodancherry.com

യൂട്യൂബ് ചാനൽ :

https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ

Note: Image added is only for representation purpose and not the actual place.

Sorry!! It's our own content. Kodancherry News©