കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് ഇടിഞ്ഞിട്ട് ഒന്നരമാസം ജനങ്ങൾ യാത്ര ദുരിതത്തിൽ
കോടഞ്ചേരി: മൂന്ന് വർഷമെടുത്ത് പണിത പൂർത്തിയാക്കിയ കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് കുപ്പായക്കോട് പാലത്തിനു സമീപം ഇടിഞ്ഞു താഴ്ന്നിട്ട് ഒന്നരമാസത്തോളം ആയിട്ടും പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചിട്ടില്ല.
മൂന്നുവർഷം എടുത്ത് പണത് ഉദ്ഘാടനം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ തന്നെ റോഡിന്റെ സൈഡ് ഭിത്തി കുപ്പായക്കോട് അങ്ങാടിക്കും പാലത്തിനോടും ചേര്‍ന്നുള്ള ഭാഗത്താണ് റോഡ് ഇടിഞ്ഞ് താഴ്ന്നത്. പൊതുമരാമത്ത് 7.5 കോടി മുടക്കി നവീകരിച്ച റോഡിനാണീ ദുരവസ്ഥ.
മൂന്ന് വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിച്ച റോഡ് കഴിഞ്ഞ ജൂൺ 10നാണ് ഉദ്ഘാടനം ചെയ്തത്. ആദ്യം റോഡിൽ വിള്ളൽ വരികയും പൊതുമരാമത്തിലെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും സെപ്റ്റംബർ 11ന് റോഡിന്റെ ഒരു ഭാഗം പൂർണ്ണമായും ഇടിഞ്ഞു താഴുകയായിരുന്നു. പൊതുമരാമത്തിന്റെ നിർദ്ദേശം അനുസരിച്ച് കരാറുകാർ ഇടിഞ്ഞ ഭാഗത്തെ മണ്ണ് കോരി മാറ്റിയെങ്കിലും ഇതുവരെയും തകർന്ന റോഡ് പുനർനിർമ്മിക്കാനുള്ള ജോലികൾ ആരംഭിച്ചിട്ടില്ല. നിരവധി വിദ്യാർത്ഥികളും യാത്രക്കാരും ഒരു ഭാഗത്തുനിന്നു വന്ന് ബസ്സിറങ്ങി അര കിലോമീറ്ററോളം നടന്ന് പാലത്തിന്റെ മറുഭാഗത്ത് പോയി വേറെ ബസ്സിൽ കയറിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. നിലവിൽ തകർന്ന ഭാഗത്തുകൂടെ ചെറിയ വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും ഏതു നിമിഷവും അപകട സാധ്യതയുള്ള പ്രദേശമായി മാറി ഈൗ ഭാഗം.
കൂടാതെ പാലം പണി പൂർത്തിയായെങ്കിലും പാലത്തിന്റെ അനുബന്ധ അപ്രോച്ച് റോഡ് നിർമ്മാണം വൈകുന്നത് കൊണ്ട് ചെളി നിറഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമാണ്.
ആദ്യം കരാർ എടുത്ത കമ്പനി ഒഴിവായി പോയതിനെ തുടർന്ന് രണ്ടാമതെറ്റെടുത്ത കമ്പനിയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ഗ്യാരണ്ടി പീരിയടിൽ ഉള്ള റോഡ് എത്രയും പെട്ടെന്നു നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങളുടെ കഷ്ടപ്പാടിന് അറുതി വരുത്തണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
*** ***** *** ***** ***
കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY
ഫേസ്ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ