50 ശതമാനം സബ്സിഡിയിൽ തയ്യൽ മിഷനും ലാപ് ടോപ്പും വിതരണം ചെയ്തു

കോടഞ്ചേരിനാഷണൽ എൻ.ജി.ഒ.കോൺഫെഡറേഷന്റ സഹായത്തോടെ ഗ്രാമശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ വരുമാനോൽപാദന പദ്ധതിയുടെ ഭാഗമായി 300 സ്ത്രീകൾക്ക് സിംഗിൾ മിഷൻ, ഡബിൾ മിഷൻ, പവ്വർ മിഷൻ അൻപത് ശതമാനം സബ്സിഡിയിൽ വിതരണം ചെയ്തു.കൂടാതെ കോളേജ് വിദ്യാത്ഥികൾക്ക് പഠനത്തിന്റ ഭാഗമായി 60 പേർക്ക് ലാപ് ടോപ്പും വിതരണം ചെയ്തു.

വാർഡ്‌ മെമ്പർ ബിന്ദു ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് തയ്യൽ മെഷീന്റെ വിതരണ ഉദ്ഘാടനവും,വാർഡ് മെമ്പർ ലിസ്സി ചാക്കോച്ചൻ ലാപ്ടോപ്പിന്റെ വിതരണ ഉദ്ഘാടനവും നിർവഹിച്ചു.

ജോയ് നെടുംപള്ളി ( ചെയർമാൻ ഗ്രാമ ശ്രീ മിഷൻ), കുര്യൻ വി എം വലിയ പറമ്പിൽ (ട്രസ്റ്റി വേളം കോട് യാക്കോബായ സുനോറ പള്ളി ),ജോസ് സ്കറിയ പുളിന്താനത്ത്, മാർട്ടിൻ തെങ്ങും തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

** ***** *** ***** ***

കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/LKJLxc9MVfo093SH7zkzMY

ഫേസ്‌ബുക് പേജ് :

https://www.facebook.com/KodancherryNews/

വെബ് സൈറ്റ്:

www.kodancherry.com

യൂട്യൂബ് ചാനൽ :

https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ

 

Sorry!! It's our own content. Kodancherry News©