സൂര്യ സ്വാശ്രയ സംഘത്തിൻറെ പതിനഞ്ചാമത് വാർഷിക ആഘോഷ ഉദ്ഘാടനം നടത്തി
കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിൻറെ കീഴിൽ പ്രവർത്തിക്കുന്ന സൂര്യ സ്വാശ്രയ സംഘത്തിൻറെ പതിനഞ്ചാമത് വാർഷിക ആഘോഷത്തിന്റെ ഉദ്ഘാടന കർമ്മം ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയേടത്ത് നിർവഹിച്ചു.
പ്രസ്തുത യോഗത്തിന് ഷൈനി ജോർജ് സ്വാഗതം ആശംസിക്കുകയും, സാലി ബാബു അധ്യക്ഷത വഹിക്കുകയും ചെയ്തു. കുട്ടികളുടെ ബാലസംഘമായ ചലഞ്ചേഴ്സിലെ കൂട്ടുകാർ അവതരിപ്പിച്ചവിവിധ കലാ കലാപരിപാടികൾ വാർഷികാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.
സംഘത്തിൻറെ വാർഷിക റിപ്പോർട്ട് സംഘം സെക്രട്ടറി പ്രഭാ രാജു അവതരിപ്പിച്ചു. യോഗത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് ബാങ്ക് സെക്രട്ടറി വിപിൻ ലാൽ രജി ടി എസ് നന്ദി അർപ്പിച്ചു കൊണ്ട് സുനിതാ രാജേഷ് എന്നിവരും സംസാരിച്ചു.
*** ***** *** ***** ***
കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/BtbYJeJrp3dJEOV4S59ndM
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ