കോടഞ്ചേരി ഹൈസ്കൂൾ പ്രഥമ എസ്.എസ്. എൽ . സി. ബാച്ച് സംഗമം നടത്തി
കോടഞ്ചേരി: 1954-ൽ മദ്രാസ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ ആദ്യ എസ്. എസ്. എൽ . സി. ബാച്ച് 1956-57 ലെ വിദ്യാർത്ഥികളുടെ സംഗമം കോടഞ്ചേരി ഹൈസ്കൂൾ ഹാളിൽ ചേർന്നു.
സംഗമത്തിന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കു ളമ്പിൽ സ്വാഗതം ആശംസിച്ചു. ഈ ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന മുൻ ആദിലബാദ് രൂപത മെത്രാൻ മാർ ജോസഫ് കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ സംഗമം ഉദ്ഘാടനം ചെയ്തു.
ആകെയുള്ള 36 പേരിൽ കേവലം 11 പേർ മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. അവരെല്ലാം 84നും 90 നും ഇടയിൽ പ്രായമുള്ളവരാണ്. ചടങ്ങിൽ ഇപ്പോൾ നിലവിൽ പങ്കെടുത്തത് കോടഞ്ചേരി ഹൈസ്കൂൾ മുൻ അധ്യാപകരായിരുന്ന കെ. എം മത്തായി കുന്നത്ത്, എൻ. റ്റി തോമസ് ഞാറക്കാട്ട്, പി പി റോസക്കുട്ടി എന്നിവരും, ഫാ. തോമസ് കപ്യാര് മലയിൽ, മാർ ജോസഫ് കുന്നത്ത്, സി. കെ തോമസ് ചീരാൻകുഴി, എൻ. എസ് പൗലോസ് എന്നീവർ ചടങ്ങിൽ താങ്കളുടെ ആദ്യകാലത്തെ ഓർമ്മകൾ പങ്കുവെച്ചു.
ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും താമരശ്ശേരി രൂപത അധ്യക്ഷൻ പൊന്നാട അണിയിച്ചും മെമെന്റോ നൽകിയും ആദരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, മിനി പി എസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. സംഗമത്തിന് കോഡിനേറ്റർ ഡോ. കെ. എം വത്സരാജ് നന്ദി പറഞ്ഞു.
*** ***** *** ***** ***
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ