ക്ഷേമ പെൻഷനുകൾ ഉടൻ വിതരണം ചെയ്യണം.
കോടഞ്ചേരി : സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിധത്തിൽ പാവപ്പെട്ട ജനങ്ങൾക്ക് ലഭിക്കേണ്ട ക്ഷേമപെൻഷനുകൾ കഴിഞ്ഞ നാലുമാസമായി വിതരണം ചെയ്യാതെ പൊതുജനാവിലെ പണം ധൂർത്തടിക്കുന്ന സംസ്ഥാന സർക്കാരിൻറെ കേരളീയം ആഘോഷ പരിപാടികൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രമേയം പാസാക്കി.കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് 44 ആം ബൂത്ത് സമ്മേളനത്തിലാണ് കേരള സർക്കാരിന്റ ജനദ്രോഹം നടപടിയിൽക്കെതിരെ പ്രമേയം പാസാക്കിയത്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബൂത്ത് സമ്മേളനവും പുനഃസംഘടനയും നടത്തി.44 ബൂത്ത് കോൺഗ്രസ് പ്രസിഡണ്ടായി ഉലഹന്നാൻ മാതേക്കലിന് തെരഞ്ഞെടുത്തു . വൈസ് പ്രസിഡണ്ടായി രാജേഷ് നാരായണൻ , ജോൺസൺ മച്ചുകുഴി , മിഥുൻ ഷാ എന്നിവരെയും ഖജാൻജിയായി ജിൻസൺ കുന്നപ്പിള്ളിയെയും തെരഞ്ഞെടുത്തു . യോഗത്തിൽ ബ്ലോക്ക് മെമ്പർ റോയ് കുന്നപ്പിള്ളി അധ്യക്ഷൻ വഹിച്ചു . ബ്ലോക്ക് പ്രസിഡണ്ട് ജോബി എലന്തൂർ 44 ബൂത്ത് സമ്മേളനം യോഗം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ MES ചാത്തമംഗലം കോളെജിൽ നിന്നും KSU യൂ യൂ സിയായി തെരഞ്ഞെടുക്കപ്പെട്ട ആദിൽ മുബാറക്ക് പരപ്പിലിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉപഹാരം നൽകി. ഇന്ത്യൻ ജനാധിപത്യം ഇന്നിന്റെ കാലഘട്ടത്തിൽ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് യുവസമൂഹം KSU പ്രസ്ഥാനത്തിൻറെ പിന്നിൽ അണിനിരക്കുന്നതെന്നും ഇത് മതേതര ജനാധിപത്യ വിശ്വാസികൾക്ക് ശുഭ പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.മണ്ഡലം കോൺഗ്രസ് മുൻ വൈസ് പ്രസിഡണ്ട് ഷിബു മണ്ണൂർ, മനാഫ് പരപ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.നിലവിലെ ബൂത്ത് പ്രസിഡണ്ട് ആയിരുന്ന ടോം തോമസ് കുന്നപള്ളി സ്വാഗതവും ഉലഹന്നൻ മാതയേക്കൽ നന്ദിയും രേഖപ്പെടുത്തി.