കോടഞ്ചേരി മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി :മണിപ്പൂരിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ വേട്ടയാടിയപ്പോൾ മൗനം പാലിച്ച സി.പി.എം പാലസ്തീൻ വിഷയത്തിൽ തീവ്ര നിലപാടിൽ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് അഡ്വ. ടി സിദ്ധിഖ് എം.എൽ.എ ആരോപിച്ചു. കോടഞ്ചേരി മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർമ്മാണ ഫണ്ട് ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ ഏറ്റുവാങ്ങി.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു, ഡി.സി.സി സെക്രട്ടറിമാരായ, നിജേഷ്അരവിന്ദ്, ബാബു പൈക്കാട്ടിൽ, ഡി വിജയകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്,സണ്ണി കാപ്പാട്ട്മല ,വി.ഡി ജോസഫ്, സജി നിരവത്ത്,ബാബു പട്ടരാട്, ജിജി എലി വാലുങ്കൽ, ചിന്നാ അശോകൻ, ജോസ് പെരുമ്പള്ളി,സിബി ചിരണ്ടായത്ത്, ടോമി ഇല്ലിമൂട്ടിൽ, എന്നിവർ പ്രസംഗിച്ചു.

®**** ***** *** ***** *** കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/LKJLxc9MVfo093SH7zkzMY

Sorry!! It's our own content. Kodancherry News©