കലാപ്രതിഭകളെ അനുമോദിച്ചു.

കോടഞ്ചേരി: താമരശ്ശേരി കോരങ്ങാട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്ന സബ് ജില്ലാ കലാമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ 197 പോയിന്റുമായി ഓവറോൾ ചാമ്പ്യന്മാരും, യു.പി വിഭാഗത്തിൽ 74 പോയിന്റുമായി സെക്കന്റ് ഓവറോളും കരസ്ഥമാക്കിയ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും മാനേജ്മെന്റും പിടിഎ യും അനുമോദിച്ചു.

സ്കൂൾ അങ്കണത്തിൽ വെച്ചു നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രധാനാധ്യാപകൻ വിജോയ് തോമസ് സ്വാഗതം ആശംസിച്ചു. വാർഡ് മെബർ വാസുദേവൻ ഞാറ്റു കാലായിൽ , സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ് ,പി .ടി .എ പ്രസിഡണ്ട് ഷിജോ സ്കറിയ ,സിസ്റ്റർ സാലി എന്നിവർ വിജയികളെ അനുമോദിച്ചു സംസാരിച്ചു. വിജയികൾക്കുള്ള ട്രോഫികൾ വിശിഷ്ടാതിഥികൾ കൈമാറി. കലോത്സവ കൺവീനർ സിന്ധു ജോസഫ് ചടങ്ങിന് നന്ദി അറിയിച്ചു. തുടർന്ന് വാദ്യമേളത്തിന്റെ അകമ്പടിയോടെ ട്രോഫികൾ കൈയ്യിലേന്തി വിദ്യാർത്ഥികൾ കോടഞ്ചേരി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി.

*** ***** *** ***** ***

കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/LKJLxc9MVfo093SH7zkzMY

Sorry!! It's our own content. Kodancherry News©