ജില്ലാ ക്രോസ് കൺട്രി മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യന്മാർ
കോടഞ്ചേരി:കോഴിക്കോട് ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരിയിൽ വെച്ച് നടത്തിയ ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ 74 പോയിന്റ് നേടി പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാഡമി ചാമ്പ്യന്മാരായി .
28 പോയിൻറ് നേടി കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ രണ്ടാം സ്ഥാനവും, 18 പോയിൻറ് നേടി സിൽവർ ഹിൽസ് ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കോടഞ്ചേരി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് അബ്ദു ചാമ്പ്യൻഷിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടിയിൽ ജില്ല സെക്രട്ടറി കെ.എം ജോസഫ് സ്വാഗതവും പറഞ്ഞും തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ ലിന്റോ ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു വിജയികൾക്ക് മെഡലും, ട്രോഫിയും വിതരണം ചെയ്തു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യ അതിഥി ആയിരുന്നു. സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് വി കെ തങ്കച്ചൻ , കേരള സ്പോർട്സ് കൗൺസിൽ മെമ്പർമാരായ ടി എം അബ്ദുറഹിമാൻ, ടി.ടി അഗസ്റ്റ്യൻ , ഷിജി ആൻറണി , ഷിബു പുതിയേടത്ത്, ഷാജു കെ എസ് ,നോബിൾ കുര്യാക്കോസ് , പി ഷെഫീഖ് തുടങ്ങിയവർ സംസാരിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY