പാത്ത് വേ സോഷ്യൽ വെൽനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു
ഓമശ്ശേരി : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും ശാന്തി നഴ്സിംഗ് കോളേജും സംയുക്തമായി പാത്ത് വേ സോഷ്യൽ വെൽനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. ശാന്തി അക്കാദമി മാനേജർ എം. കെ. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.കോഴിക്കോട് കോച്ചിങ് സെന്റർ ഫോർ മൈനൊരിറ്റി യൂത്ത് പ്രിൻസിപ്പാൾ ഡോ. പി. പി. അബ്ദുൽ റസാഖ് പദ്ധതി വിശദീകരിച്ചു. ശാന്തി അക്കാദമി അഡ്മിനിസ്ട്രേറ്റർ ജസീം എം. കെ. ആശംസ അർപ്പിച്ചു. ഇസ്ലാമിക് വെൽഫയർ ട്രസ്റ്റ് മെമ്പർ അബ്ദുൽ സലാം സ്വാഗതവും ശാന്തി നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഷീജ മാത്യു നന്ദിയും പറഞ്ഞു.
https://chat.whatsapp.com/K6PdMsWMHNQ31WTQe0DRVc